ഇന്ത്യക്ക് കടുത്ത് ഭീക്ഷണി …ഐ.എസ് ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കുമെന്ന് അമേരിക്ക

ന്യൂഡല്‍ഹി: ഇന്ത്യയിലെ നഗരങ്ങള്‍ ഇസ്‌ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആക്രമിക്കാന്‍ സാധ്യതയെന്ന് അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ പൗരന്‍മാര്‍ക്കാണ് എംബസി പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തെ ഏത് നഗരങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വിദേശീയര്‍ സാധാരണയായി സന്ദര്‍ശിക്കുന്ന മതപരമായ ആരാധനാ കേന്ദ്രങ്ങളും മാര്‍ക്കറ്റുകളും ആഘോഷവേദികളും ആക്രമണത്തിന് വേദിയായേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. സുരക്ഷക്കായി വേണ്ട മുന്‍കരുതല്‍ എടുക്കണമെന്ന് എല്ലാ അമേരിക്കന്‍ പൗരന്‍മാരോടും എംബസി ഇറക്കിയ കുറിപ്പിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.

Top