കണ്ണൂർ: കണ്ണൂരിൽ നിന്ന് ഐസിസ് ബന്ധത്തിന്റെ പേരിൽ പിടിയിലായ അഞ്ച് പേരുടെ കേസുകൾ ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. കണ്ണൂര്‍ ചക്കരക്കല്‍, തലശ്ശേരി സ്വദേശികളായ മിഥിലാജ് (26), അബ്ദുള്‍ റസാഖ് (34), എംവി റാഷിദ് (24), മനാഫ് റഹ്മാന്‍ (42), യുകെ ഹംസ (57) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ യുഎപിഎ കേസ് ചുമത്തിയിട്ടുണ്ട്. ഐസിസിന്റെ പ്രചാരകരായി, ഇറാഖിലേക്കും സിറിയയിലേക്കും ത്രീവ്രവാദ സംഘടനകളിലേക്ക് ആളുകളെ എത്തിക്കാന്‍ ബോധവത്കരണവും യാത്രാസഹായവും നല്‍കിയവരാണ് ഇവരെന്ന് എന്‍ഐഎ പറയുന്നു. എന്‍ഐഎ, വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദവിരുദ്ധ സ്‌ക്വാഡുകള്‍, റോ എന്നീ വിഭാഗങ്ങള്‍ കണ്ണൂരിലെത്തി ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് എൻഐഎ കേസ് ഏറ്റെടുത്തിരിക്കുന്നത്.ദില്ലിയില്‍ എന്‍ഐഎ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ പ്രതിയായ കൂടാളി സ്വദേശി ഷാജഹാനാണ് കണ്ണൂരില്‍ അറസ്റ്റിലായവരുടെ ‘ടീം ലീഡര്‍’ എന്നാണ് ബോധ്യപ്പെട്ടിരിക്കുന്നത്. പിടിയിലായ തലശേരി സ്വദേശികളായ മനാഫ്, ഹംസ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഹംസയ്ക്ക് ഐസിസിന്റെ രാജ്യാന്തര നേതൃത്വവുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.തുര്‍ക്കിയില്‍ നിന്നും ഐസിസിസ് പരിശീലനം നേടി സിറിയയിലേക്ക് കടക്കുന്നതിനിടെയാണ് തുര്‍ക്കി പോലീസ് അഞ്ചു പേരെ പിടികൂടി നാട്ടിലേക്ക് അയച്ചത്. അഞ്ചംഗ സംഘത്തിലെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് മറ്റ് രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തത്.
ഭീകരസംഘടനായ ഐസിസ് സoസ്ഥാനത്ത് വളര്‍ന്നതിനു പിന്നില്‍ ഹവാല സംഘങ്ങളാണെന്ന് എന്‍ഐഎ ചൂണ്ടിക്കാട്ടിയിരുന്നു. ഭീകരസംഘടനായ ഐസിസ് സംസ്ഥാനത്ത് വളര്‍ന്നതിനു പിന്നില്‍ ഹവാല സംഘങ്ങളാണെന്ന് എന്‍ഐഎ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സംഘങ്ങള്‍ നല്‍കിയ സംരക്ഷണമാണ് അവരെ വലുതാക്കിയത്. നേരത്തേ സിമിയില്‍ പ്രവര്‍ത്തിച്ചിരുന്ന മലപ്പുറം, കണ്ണൂര്‍, എറണാകുളം, കാസര്‍കോഡ്, വയനാട് ജില്ലകളില്‍ നിന്നുള്ള സംഘമാണ് ഇതിനു പിന്നില്‍. 28 പേരാണ് ഈ സംഘത്തിലുള്ളതെന്നും ഇവരാണ് ഹവാല പണമിടപാടുകള്‍ക്കു ചുക്കാന്‍ പിടിക്കുന്നതെന്നും എന്‍ഐഎ പറയുന്നു.തുടക്ക കാലങ്ങളില്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നതിനും ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള ഹവാല ഇടപാടുകള്‍ക്കുമാണ് ഈ സംഘം നേതൃത്വം നല്‍കിയിരുന്നത്. പിന്നീട് ഇവര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് ഏറ്റെടുക്കുകയായിരുന്നുവെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. കടക്കെണിയില്‍ പെട്ടവരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയുമാണ് ഈ സംഘം പ്രധാനമായും ലക്ഷ്യമിട്ടതെന്നും എന്‍ഐഎ പറയുന്നു.ഇത്തരത്തില്‍ തങ്ങളുടെ വരുതിയിലാക്കിയ ആളുകളെ ഗള്‍ഫിലേക്ക് അയക്കുകയാണ് സംഘം ആദ്യം ചെയ്തത്. പിന്നീട് അവിടെ നിന്നും ഐസിസ് കേന്ദ്രങ്ങളിലേക്ക് അയക്കാന്‍ ശ്രമിക്കുകയായിരുന്നു. സിറിയയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിയായ ഷെജിലിനെ ഇത്തരത്തിലാണ് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്തതെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. നാട്ടില്‍ ഷെജിലിന് നാലു ലക്ഷത്തിലധികം രൂപയുടെ കടമുണ്ടായിരുന്നു. ഈ ബാധ്യതകള്‍ വീട്ടാന്‍ സിറിയയില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മനാഫ് നാട്ടിലെ ഒരാളെ ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി കണ്ണൂരില്‍ നിന്നടക്കം ഫണ്ടിംഗ് നടന്നതിന്റെ വിവരങ്ങള്‍ പൊലീസ് എന്‍.ഐ.എയ്ക്ക് കൈമാറിയിരുന്നു. പള്ളി നിര്‍മ്മാണത്തിനെന്ന പേരില്‍ ദുബായിലും കണ്ണൂരിലും പണപ്പിരിവ് നടത്തിയത് പാപ്പിനിശേരി സ്വദേശി തസ്ലീമാണ്. ഐസിസ് ക്യാംപിലുള്ളവരും നാടുവിട്ടവരുമായ കണ്ണൂര്‍ സ്വദേശികൾ അടക്കമുള്ളവര്‍ക്കാണ് ഇയാള്‍ പണമെത്തിച്ച് നല്‍കിയത്. ഇത് സംബന്ധിച്ച രേഖകള്‍ അടുത്ത ദിവസം കൈമാറും. ഡോളറായും രൂപയായും വേറെയും നിരവദി പേര്‍ക്ക് പണമെത്തിച്ച് നല്‍കിയതായി വിവരമുണ്ട്. ഒളിവിലുള്ള തസ്ലീമിന ഇതുവരെ പിടികൂടാനായിട്ടില്ല