ശശികല പൊലീസ് സ്റ്റേഷനിലെത്തി നാമം ജപിച്ചു ?ശശികല ടീച്ചര്‍ ഗുരുവായൂരില്‍ അറസ്റ്റിലായി, സംഭവത്തിന്റെ സത്യാവസ്ഥ എന്താണ് ?

ഗുരുവായൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറെ പോലീസ് അറസ്റ്റ് ചെയ്തതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുവായൂരില്‍ നാമജപ ഘോഷയാത്രക്കിടെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2016ല്‍ കാസര്‍കോട് ഹോസ്ദുര്‍ഗില്‍ നടത്തിയെ പ്രസംഗം മത വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ഹിന്ദു ഐക്യവേദി രംഗത്ത് എത്തിയിട്ടുണ്ട്.

എന്തായിരുന്നു സംഭവം ? കെപി ശശികല ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനിലായിരുന്നു. പക്ഷേ ശശികലയെ ആരും ഒരു കേസിലും അറസ്റ്റ് ചെയ്ത് കൊണ്ടുവന്നതല്ല. മറിച്ച് ശശികല സ്റ്റേഷനിലേക്ക് വന്നതാണ്. കേസുകൊടുക്കാനോ , കീഴടങ്ങാനോ ഒന്നുമല്ല മറിച്ച് നാമജപം നടത്താനാണ് അവര്‍ സ്റ്റേഷനിലെത്തിയത്. കോമഡി സിനിമകളെ വെല്ലുന്ന ആ കഥ ഇങ്ങനെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ പാര്‍ത്ഥസാരധി ക്ഷേത്രം മലബാര്‍ ദേവസ്വത്തിന് കീഴിലാക്കാന്‍ ഉത്തരവിട്ടിരുന്നു. മറ്റാരുമല്ല കോടതിയാണ് ഇത്തരത്തിലൊരു വിധി പുറപ്പെടിവിച്ചത്. എന്നാല്‍ ക്ഷേത്രക്കമ്മിറ്റിയിലെ സംഘപരിവാര്‍ അനുകൂലികള്‍ ഇതിനെ എതിര്‍ത്തു. അങ്ങനെ ഏറ്റെടുക്കാന്‍ വന്ന മലബാര്‍ ദേവസ്വം ഭാരവാഹികള്‍ക്ക് താക്കോല്‍ കൊടുക്കാതെ ഇവര്‍ സമരം പ്രഖ്യാപിച്ചു. ഭക്തരുടെ സമരം എന്ന പേരിലായിരുന്നു ഇത്. ഏതാനും ദിവസം മുമ്പ് ഭരണസമിതി താക്കോല്‍ കൊടുക്കുകയും മലബാര്‍ ദേവസ്വം ക്ഷേത്രം ഏറ്റെടുക്കുകയും ചെയ്തു. ഇങ്ങനെ ദേവസ്വം ഭൂമിയും ക്ഷേത്രവും ഏറ്റെടുത്തതിനെ വിമര്‍ശിച്ച് ഹിന്ദു ഐക്യവേദി രംഗത്തെത്തി.

തൊട്ടുപിന്നാലെ, ക്ഷേത്രഭൂമി ദേവസ്വം കയ്യേറിയെന്ന് ആരോപിച്ച് സംഘപരിവാര്‍ സമരവും ആരംഭിച്ചു. കഴിഞ്ഞ ദിവസം സമരത്തില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചിരുന്നു. പ്രഭാഷണം നടത്തിയതിനെ തുടര്‍ന്ന് മലബാര്‍ ദേവസ്വം പോലീസില്‍ പരാതി നല്‍കിയിരുന്നു.</പ്>
<പ്>ഇന്ന് പ്രസംഗിക്കാനെത്തിയത് കെപി ശശികലയായിരുന്നു. പക്ഷേ ക്ഷേത്രം വളപ്പില്‍ ലൗഡ്‌സ്പീക്കര്‍ കെട്ടാന്‍ അനുവദിക്കില്ലെന്ന് മാനേജര്‍ വ്യക്തമാക്കി. ക്ഷേത്രത്തില്‍ മറ്റ് ചടങ്ങുകള്‍ നടക്കുന്നതിനാലായിരുന്നു ഇത്. അതിന് ഭംഗം വരുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതോടെ പ്രശ്‌നമായി. പൊലീസെത്തി, ലൗഡ്‌സ്പീക്കര്‍ അനുവദിക്കില്ലെന്ന് എസ് ഐയും പറഞ്ഞു. മാത്രമല്ല ക്ഷേത്രവളപ്പിലെ സമരത്തിന്റെ ഫ്‌ലക്‌സുകള്‍ നീക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ഒടുവില്‍ ചെറിയ സ്പീക്കറില്‍ ശശികലപ്രസംഗിച്ചു. ബാക്കി സമയം നാമം ജപിച്ചുള്ള സമരവും നടന്നു.

ഫ്‌ലക്‌സ് നീക്കാന്‍ പറഞ്ഞതില്‍ പ്രതിഷേധിക്കാന്‍ തൊട്ടുപിന്നാലെ ശശികലയും സംഘവും ടെമ്പിള്‍ സ്റ്റേഷനിലെത്തി. അവിടെ സിഐയോ കാര്യമായി പൊലീസോ ഉണ്ടായിരുന്നില്ല. പാവറട്ടി പള്ളി തിരുന്നാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐ, സ്റ്റേഷനിലെത്തിയത് അവിടെ നാമജപം നടക്കുന്നു എന്നറിഞ്ഞിട്ടാണ്. അതെ പ്രതിഷേധിക്കാനെത്തിയ ശശികലയും സംഘവും പൊലീസ് സ്റ്റേഷനില്‍ നാമജപം ആരംഭിച്ചിരുന്നു. സിഐ വന്നതോടെ അദ്ദേഹത്തോട് പ്രതിഷേധവും പറഞ്ഞ് സംഘം തിരിച്ചുപോയി.നാമം ജപിക്കാന്‍ സ്റ്റേഷനിലെത്തിയ ശശികല, അറസ്റ്റിലായിയെന്ന് വരെ പ്രചരണമുണ്ടായിരുന്നു. എന്തായാലും പൊലീസ് സ്റ്റേഷനെ പ്രാര്‍ത്ഥനാലയമാക്കിയാണ് ശശികല ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനില്‍ നിന്ന് തിരിച്ചുപോയത്.

മതവികാരം വ്രണപ്പെടുത്തുന്ന 2016ലെ ശശികല ടീച്ചറുടെ ഹോസ്ദുര്‍ഗ് പ്രസംഗമാണ് അറസ്റ്റിന് കാരണം എന്നാണ് ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ ആ വാര്‍ത്ത ശരിയല്ലെന്ന് അറിയിച്ചുകൊണ്ട് ഹിന്ദു ഐക്യവേദി രംഗത്ത് എത്തി.പാര്‍ത്ഥ സാരഥി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ ഭക്തജന സംഘടനകള്‍ നടത്തിയ നാമജപ സമരത്തിനിടെ ശശികല ടീച്ചറുടെ പ്രസംഗം പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ശശികല എതിര്‍ത്തു പോലീസിന്റെ നിര്‍ദ്ദേശം മറികടന്ന് ടീച്ചര്‍ പ്രസംഗം തുടര്‍ന്നു. പിന്നീട് ടീച്ചര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുകെയായിരുന്നുവെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

Top