അഞ്ചാം ജയത്തിന്റെ വക്കില്‍ ബാഴ്‌സ; ആദ്യ വിജയം തേടി റിവര്‍ പ്ലേറ്റ്

യോക്കാഹോമാ: ജപ്പാനിലെ ഇന്ത്യന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ബാഴ്‌സലോണ അര്‍ജന്റീനന്‍ ക്ലബായ റിവര്‍ പ്ലേന്റിനെ ഫൈനലില്‍ നേരിടുമ്പോള്‍ ലാറ്റിനമേരിക്കന്‍ പോരിനാണ് ഇവിടെ അരങ്ങൊരുങ്ങുന്നത്. അഞ്ചാം തവണ കിരീടം തേടി മെസിയും സംഘവും കളത്തിലിറങ്ങുമ്പോള്‍ ആദ്യ കിരീടം തേടിയാണ് അര്‍ജന്റീനയുടെ കുട്ടികള്‍ പടയ്ക്കിറങ്ങുന്നത്.
വലകാക്കാന്‍ ചിലിയുടെ സൂപ്പര്‍ ഗോള്‍ കീപ്പര്‍ ക്ലോഡിയോ ബ്രാവയാണ് പട്ടികയിലെ ലാറ്റിനമേരിക്കന്‍ സാന്നിധ്യം. മുന്നേറ്റത്തില്‍ മെസി നെയ്മര്‍ സുവാരസ് സഖ്യം. അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വേ ശക്തികളാണ് മൂവരും. പരുക്കേറ്റ നെയ്മറുടെ കാലുകള്‍ വെടിപൊട്ടിക്കില്ലെങ്കിലും പൂര്‍ണഫോമിലുള്ള സുവാരസിന്റെ ബൂട്ടുകളെ റിവര്‍പ്ലേറ്റ് ഭയപ്പെടണം. സെമി ഫൈനലില്‍ ഹാട്രിക് നേടിയ ആ ബൂട്ടുകളില്‍ ഒരു വെടിക്കുള്ള മരുന്ന് ഇനിയും ഒളിപ്പിട്ടിച്ചുണ്ടെന്ന് ഉറപ്പാണ്. പ്രതിരോധക്കാരനായ സാവിയര്‍ മഷരാനോ ആണ് ബാഴ്‌സയുടെ ഗോള്‍ മുഖത്തിലെ പ്രതിരോധക്കരുത്തന്‍.
അര്‍ജന്റീനക്കാരനായ കോച്ച് മാഴ്‌സലോ ഗാര്‍ഡലോയുടെ ശിഷ്യണത്തില്‍ ഇറങ്ങുന്ന സംഘത്തില്‍ ലാറ്റിനമേരിക്കകാര്‍ മാത്രമാണ് ഉള്ളത്. അര്‍ജന്റീന, ഉറുഗ്വേ, കൊളംബിയ സഖ്യമാണ് റിവര്‍ പ്ലേന്റിന്റെ കളിയഴക്. കഴിഞ്ഞ മത്സരത്തില്‍ ചൈനീസ് ക്ലബായ ഹുവാന്റെയെ തകര്‍ത്തു വിട്ടപ്പോള്‍ ബാഴ്‌സയുടെ കൈവശമായിരുന്നു പന്തിന്റെ 75 ശതമാനവും നിയന്ത്രണം. ഇതേ രീതിയില്‍ ആധികാരികമായി തന്നെ അഞ്ചാം തവണയും ഫൈനല്‍ ജയിക്കാന്‍ ലക്ഷ്യമിട്ടാണ് ബാഴ്‌സ ലോക ക്ലബ് ലോകകപ്പ് ഫൈനലില്‍ ബൂട്ട് കെട്ടുന്നത്.

Top