രാജ്യ തലസ്ഥാനം ലക്ഷ്യമിട്ട് ഐഎസിന്റെ വനിതാ ചാവേർ: സിഖ് – കനേഡിയൻ പെൺകുട്ടിയെത്തുന്നത് വൻ സ്‌ഫോടനത്തിനായി

ക്രൈം ഡെസ്‌ക്

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വൻ സ്‌ഫോടനം അടക്കമുള്ള തീവ്രവാദ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് സിഖ് കനേഡിയൻ വംശജയായ പെൺകുട്ടി എത്തുന്നതായി റിപ്പോർട്ട്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്. കാനഡയിൽ നിന്നു ഇന്ത്യയിലെയ്ക്കു യാത്ര ചെയ്യുന്ന പെൺകുട്ടിയുടെ പാസ്‌പോർട്ടും മറ്റു രേഖകളും വിവരങ്ങളും സഹിതം ഇന്ത്യൻ ഇന്റലിജൻ്‌സ് ഏജൻസികൾ റിപ്പോർട്ടുകൾ പുറത്തു വിട്ടു.
35 കാരിയായ കനേഡിയൻ സിഖ് വംശജയായ പെൺകുട്ടിയാണ് ഇപ്പോൾ രാജ്യത്തിനെതിരെ യുദ്ധ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ന്യൂഡൽഹിയിൽ നേരത്തെ എത്തിയ ഐഎസ് തീവ്രവാദി സംഘവുമായി ബന്ധപ്പെട്ട് ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിട്ടുണ്ട് എന്ന സൂചനയാണ് ലഭിക്കുന്നത്. ഐഎസ് നേരത്തെ പദ്ധതി തയ്യാറാക്കിയിരിക്കുന്നത് ഇന്ത്യയിലെയും രാജ്യ തലസ്ഥാനത്തെയും പ്രധാനവും തന്ത്രപ്രധാനവുമായ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനാണ്. ഇതിനായി പ്രത്യേക സൈനിക സെൽ തന്നെ ഇപ്പോൾ ഐഎസ് രൂപീകരിച്ചിട്ടുണ്ട്.
2016 ഡിസംബറിൽ അവസാനിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള കനേഡിയൻ ഇന്ത്യൻ വംശജയായ പെൺകുട്ടി മുസ്ലീം യുവാവുമായി സോഷ്യൽ മീഡിയയിലൂടെ അടുപ്പത്തിലായ ശേഷമാണ് ഐഎസിന്റെ യുദ്ധത്തിൽ ആക്രഷ്ടനായി ഇന്ത്യയിലേയ്ക്കു ആക്രമണത്തിനു എത്തിയത്. ഐഎസിലേയ്ക്കു ആളുകളെ റിക്രൂട്ട് ചെയ്യുന്ന 25 അംഗം സംഘത്തെ കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലേയ്ക്കു പെൺകുട്ടികൾ എത്തുന്നതായി സൈന്യം കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top