ലാപ്‌ടോപ്പിലും മൊബൈൽ ഫോണിലും കൃത്രിമ തെളിവുണ്ടാക്കാൻ ശ്രമിക്കുന്നു ;പൊലീസ് റെയ്ഡും ചോദ്യം ചെയ്യലും ചിലരുടെയൊക്കെ താൽപര്യങ്ങളാണെന്ന് ഐഷ സുൽത്താന

സ്വന്തം ലേഖകൻ

കൊച്ചി : തന്റെ ലാപ്പ്‌ടോപ്പിലും മൊബൈൽ ഫോണിലും കൃത്രിമ തെളിവുണ്ടാക്കാൻ ലക്ഷദ്വീപ് പൊലീസ് ശ്രമിക്കുന്നുവെന്ന് ഐഷ സുൽത്താന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലാപ്പ് ടോപ്പിൽ കൃത്രിമായി തെളിവുകൾ ഉണ്ടാക്കാനുള്ള നീക്കമാണെന്നും ലാപ്പ്‌ടോപ്പിലും മൊബൈൽ ഫോണിലും ഉള്ളതെല്ലാം അതേപടി തിരിച്ചു വേണമെന്നും ഐഷ സുൽത്താന ആവശ്യപ്പെട്ടു. ഐഷ സുൽത്താനയെ ജനാധിപത്യ മഹിളാ കോൺഗ്രസ് പ്രതിനിധികൾ സന്ദർശിച്ചു.

കേസുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലെ കവരത്തി പോലീസ് ഐഷ സുൽത്താനയുടെ കാക്കനാടുള്ള വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഐഷയുടെ ഫോണും അനിയന്റെ ലാപ് ടോപ്പും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് ഐഷയുടെ സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും. തന്നെ ബുദ്ധിമുട്ടിക്കാനാണ് പോലീസ് റെയ്ഡും ചോദ്യം ചെയ്യല്ലെന്നും ചിലരുടെയൊക്കെ താത്പര്യങ്ങളാണ് കേസിന് പിന്നില്ലെന്നും ഐഷ അറിയിച്ചു.

Top