തട്ടത്തിന്‍മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന സുന്ദരിയാണ് ഇഷ തല്‍വാര്‍. തുടര്‍ന്ന് ഒരു പിടി നല്ല ചിത്രങ്ങള്‍ കരിയറില്‍ ചേര്‍ക്കാനായ നടിയാണ് ഇഷ. കുറച്ച് കാലമായി തെലുങ്കിലും ഹിന്ദിയിലുമാണ് താരം നിറഞ്ഞ് നില്‍ക്കുന്നത്.
എന്നാല്‍ ഇഷ ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിലൂടെയാണ്.
കഴിഞ്ഞ ദിവസം ഇഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ടോപ്പ്‌ലെസ് ആയി പുറം തിരിഞ്ഞിരിക്കുന്ന താരത്തിന്റെ ചിത്രം ടെസ്റ്റ് ഷോട്ട് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകളാണ് ചുവടെ പ്രത്യക്ഷപ്പെടുന്നത്. ഇത് അല്‍പ്പം കടന്നു പോയെന്നും നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നു. അണ്‍ഫോളോ ചെയ്യുന്നെന്നും പറയുന്നവരുണ്ട്. പൃഥ്വിരാജിന്റെ നായികയായി രണം എന്ന ചിത്രത്തിലാണ് ഇഷയെ ഒടുവില്‍ കണ്ടത്.