ന്യൂഡല്‍ഹി: യുവരാജ് സിംഗിനു പിന്നാലെ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ് വിവാഹിതനാ യിരിക്കുന്നത്. വധു ദേശീയ ബാസ്കറ്റ്ബോള്‍ ടീമംഗം പ്രതിമാ സിങ് ആണ്. ഗുര്‍ഗാവിലെ ഫാംഹൗസില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു വിവാഹം. ഓട്ടേറെ കായികതാരങ്ങളുടെ ഒരുമിച്ചുകൂടല്‍ കൂടിയായിരുന്നു വിവാഹം.
ഏകദിന ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. രാത്രി ഏറെ വൈകിയെത്തിയ ധോണി അഞ്ചു മിനിട്ടിനുശേഷം മടങ്ങി.
അതിഥികളിലെ ശ്രദ്ധാകേന്ദ്രം കഴിഞ്ഞയാഴ്ച വിവാഹിതരായ യുവരാജ് സിംഗും ഭാര്യ ഹേസലു മായിരുന്നു. വിവാഹശേഷം ഇതാദ്യമായാണ് ഇരുവരും മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. ഒരാഴ്ചനീണ്ട വിവാഹാഘോഷം ഹേസലിനെ തളര്‍ത്തിയതായി യുവരാജ് പ്രതിമാ സിംഗിനോടു തമാശ പറഞ്ഞു. ഡല്‍ഹി രഞ്ജി ടീമിലെ അംഗങ്ങളും ഇഷന്തിനൊപ്പം അണ്ടര്‍19 ടീമില്‍ കളിച്ചിട്ടുള്ളവരും പങ്കെടുത്തു.