പ്രതിരോധ രഹസ്യം നൽകണം; നഗ്നചിത്രം പ്രചരിപ്പിക്കും; ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ പാക് ചാരൻ പിടിയിൽ

മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് കരസേന വനിത കേണലിലെ ഭീഷണിപ്പെടുത്തിയ പാക് ചാരൻ പിടിയിൽ. മുഹമ്മദ് പർവേസ് എന്ന പാക് രാഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ഏജന്റാണ് പിടിയിലായത്. രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിക്കൊടുക്കാൻ ഇയാൾ വനിത കേണലിനോട് ആവശ്യപ്പെട്ടത്. അല്ലാത്ത പക്ഷം മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ ഫേസ്ബുക്ക് ഐഡിയിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ ലഭിച്ചിരുന്നു. കൂടാതെ മോർഫ് ചെയ്ത ചിത്രങ്ങളും ലഭിച്ചിരുന്നതായി കേണൽ പോലീസിന് മെഴി നൽകി. കൂടാതെ പരിചയമില്ലാത്ത ഫോൺ നമ്പറിൽ നിന്നു രണ്ടു തവണ കേണലിന് ഫോൺ വന്നിരുന്നു. കേണൽ സമ്മർദത്തിന് വഴങ്ങില്ലെന്നു കണ്ടപ്പോൾ മേർഫ് ചെയ്ത് അശ്ലീല ചിത്രങ്ങൾ മകളുടെ ഫേസ്ബുക്ക് ആക്കൗണ്ടിലേയ്ക്ക് അയച്ചു നൽകിയിരുന്നു. കേണലിന്റെ പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഇയാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വടക്കൻ ദില്ലിയിലെ ചാന്ദ്നി മഹലിൽ നിന്നാണ് സെപ്റ്റംബർ 13 നാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ദില്ലി പോലീസിന്റെ തീവ്രവിരുദ്ധ യൂണിറ്റിന് ഇയാളെ കൈമാറിയിട്ടുണ്ട്. ഇന്ത്യയുടെ സുരക്ഷ ഉദ്യോഗസ്ഥരെ പാകിസ്താൻ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നുവെന്നതിന് വ്യക്തമായ തെളിവാണ് ഇതിൽ നിന്ന് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ മുൻ നാവിക സേന ഉദ്യോഗസ്ഥനെ ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച് പാക് കോടതിയിൽ കഴിയുകയാണ്.

Top