ന്യൂഡല്‍ഹി: മധ്യപ്രദേശ് സര്‍ക്കാരിന്റെ ഭീകര വിരുദ്ധ സേന പിടികൂടിയ പാകിസ്ഥാന്‍ ചാരന്‍മാരില്‍ ബിജെപി നേതാവും. മധ്യപ്രദേശിലെ ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ധ്രുവ് സക്‌സേനയെന്ന പ്രവര്‍ത്തകനുള്‍പ്പെടെ 11 പേരെയാണ് കഴിഞ്ഞ ദിവസം തീവ്രവാദ വിരുദ്ധ സേന ഭോപ്പാലില്‍ നിന്് പിടികൂടിയത്.
മധ്യപ്രദേശ് ബിജെപിയലെ ഐടി സെല്‍ ജില്ലാ നേതാവാണ് അറസ്റ്റിലായ സക്‌സേന. ഇയാള്‍ ബിജെപി വേദികളില്‍ പ്രമുഖ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ ബിജെപി വെട്ടിലായിരിക്കുകയാണ്.
മധ്യപ്രദേശിലെ ബിജെപി നേതാക്കള്‍ക്ക് പാകിസ്ഥാന്‍ ചാര സംഘടനകളുമായി ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പാകിസ്ഥാന്‍ ചാരന്‍മാരെ സംരക്ഷിക്കുന്ന ബിജെപിക്കെതിരെ കോണ്‍ഗ്രസ് പരസ്യമായി പ്രതിഷേധത്തിലിറങ്ങിയതോടെ മധ്യപ്രദേശ് ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്.
എന്നാല്‍ ബിജെപിയ്ക്കുള്ളില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്താന്‍ ചിലര്‍ ശ്രമിച്ചതാണെന്നാണ് ബിജെപിയുടെ പ്രതികരണം.പാക്കിസ്്ഥാനില്‍ നിന്ന് നിയന്ത്രിക്കുന്ന ചാര സംഘടനയുടെ പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറയുന്നത്. ഇവരില്‍ നിന്ന് നിരവധി ചൈനീസ് ടെലിഫോണ്‍ ഉപകരണങ്ങളും സിം കാര്‍ഡുകളും പോലീസ് കണ്ടെട്ടുത്തിട്ടുണ്ട്. ഇന്ത്യയുടെ സൈനീക രഹസ്യങ്ങള്‍ ചോര്‍ത്തുന്ന അന്താരാഷ്ട ചാരസംഘടനയിലെ കണ്ണികളാണ് ഇവരെന്നും പോലീസ് പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ നേപ്പാള്‍ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ചാര ടെലിഫോണ്‍ നെറ്റ് വര്‍ക്കുകള്‍ക്കുകളിലെ അംഗാളിയിരുന്നു അറസ്റ്റിലായ പതിനൊന്നു പേരും.