പിടിച്ചുനില്‍ക്കാന്‍ മുന്നില്‍ വെറെ വഴിയില്ല; ഐസ് ഭീകരര്‍ മീന്‍കച്ചവടത്തിന്

തുടര്‍ച്ചയായ തിരിച്ചകള്‍ നേരിട്ടത്തോടെ പിടിച്ചുനില്‍ക്കാന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ മീന്‍കച്ചവടവും ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഹരി മരുന്നും എണ്ണയും അവയ കച്ചവടവും കഴിഞ്ഞാണ് പുതിയ കച്ചവടത്തിലേയ്ക്ക് ഭീകരര്‍ തിരിഞ്ഞിരിക്കുന്നത്.

റഷ്യയുടെ അപ്രതീക്ഷിത ആക്രമണം മൂലം ഇറാക്കിലും സിറിയയിലും വന്‍ തിരിച്ചടികള്‍ നേരിട്ട ഐഎസിന്റെ സാമ്പത്തിക ഭദ്രത തകര്‍ന്നിരുന്നു. തതുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനു വേണ്ടി കാര്‍, മീന്‍ കച്ചവടങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുമ്പ് 2.9 ബില്ല്യന്‍ ഡോളറിലധികം എണ്ണ, വാതക വില്‍പ്പനയിലൂടെ ഐഎസ് സമ്പാദിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, റഷ്യയുടെയും യുഎസിന്റെയും വ്യോമാക്രമണങ്ങള്‍ ഐഎസിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തെന്നും ഇതേതുടര്‍ന്ന് ഭീകരസംഘടന മീന്‍, കാര്‍ ഹോള്‍സെയില്‍ ഡീലര്‍ഷിപ്പുകളിലേക്ക് കടക്കുകയുമായിരുന്നെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ഇറാക്കില്‍ ഇപ്പോള്‍ മീന്‍കച്ചവടത്തിന്റെ ഭൂരിഭാഗവും ഐഎസാണ് കെയാളിയിരിക്കുന്നത്. ഇതിലൂടെ ഓരോ മാസവും ദശലക്ഷങ്ങള്‍ ഐഎസ് സമ്പാദിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Top