ക്രൈം റിപ്പോർ്ട്ടർ
ലണ്ടൻ: ഇറാഖിൽ നിന്നും സിറിയയിൽ നിന്നും യമനിൽ നിന്നും തട്ടിയെടുക്കുന്ന കുട്ടികളെ ചാവേർ തീവ്രവാദികളാക്കി നിയോഗിച്ച് ഐഎസിന്റെ ക്രൂരത. ക്രൂരമായ മുറകളിലൂടെ കുട്ടികളെ പരിശീലനത്തിനു വിധേയനാക്കിയാണ് ഐഎസ് സംഘം കുട്ടികളെ ചാവേറുകളാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 89 കുട്ടികളെയാണ് ഇത്തരത്തിൽ ചാവേറുകളാകാൻ ഐഎസ് തീവ്രവാദ സംഘടനകൾ നിയോഗിച്ചിരിക്കുന്നത്. ചാവേർ സ്‌ഫോടനങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും തയ്യാറെടുക്കുന്നതിനിടെ മുപ്പതിലേറെ കൂട്ടികൾ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഇറാഖിൽ നിന്നും സിറിയയിൽ നിന്നും മാത്രമായി കഴിഞ്ഞ വർഷം ഐഎസ് തീവ്രവാദികൾ അഞ്ഞൂറു കുട്ടികളെയാണ് തട്ടിയെടുത്തിരിക്കുന്നത്. ഐഎസുമായി സഹകരിക്കാൻ തയ്യാറാകാതിരുന്ന ദമ്പതിമാരുടെ കുട്ടിയെ പരസ്യമായി നടുറോഡിലിട്ട്, ദൈവ നിന്ദ ആരോപിച്ചു ഐഎസ് തീവ്രവാദികൾ വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു. ഇതേ സാഹചര്യത്തിലാണ് ഇപ്പോൾ ഐഎസ്് തീവ്രവാദികളുടെ കൂടുതൽ ക്രൂതരകൾ പുറത്തു വന്നിരിക്കുന്നത്.
അമേരിക്കൻ സൈന്യത്തെ ഉദ്ധരിച്ച് ദ വാഷിംഗ്ടൺ പോസ്റ്റാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഐഎസ് ചാവേർ ആക്രമണത്തിന് ഉപയോഗിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും 12നും 16നും ഇടയിൽ പ്രായമുള്ളവരാണ്. എട്ടും ഒമ്പതും വയസുള്ള കുട്ടികളെയും ആക്രമണങ്ങൾക്ക് നിയോഗിക്കുന്നതായാണ് അമേരിക്കൻ സൈന്യം നല്കുന്ന റിപ്പോർട്ട്. തടവിലാക്കുന്നവരെ വെടിവച്ചു കൊല്ലാൻ കുട്ടികളെ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ഐഎസ് നേരത്തേ പുറത്തുവിട്ടിരുന്നു. നാസി ജർമനിയുടെ അവസാന കാലഘട്ടത്തിൽ, രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്താണ് കുട്ടികളെ യുദ്ധ മുഖത്ത് അവസാനമായി ഉപയോഗിച്ചത്.
ബോംബ് കൈകാര്യം ചെയ്യുന്നതിനു പരിശീലനം നൽകുക, തോക്കുകകളും മറ്റു അയുധനങ്ങളും ഉപയോഗിക്കുന്നതിൽ പരിശീലിപ്പിക്കുക, ആയുധമില്ലാതെ ആളുകളെ നേരിടുന്നതിനു പരിശീലനം നൽകുക തുടങ്ങിയവയിലാണ് പ്രധാനമായും പരിശീലനം. ചാവേറുകളാക്കാൻ ഉദ്ദേശിക്കുന്ന കുട്ടികളുടെ അരയിൽ ബോബ് കെട്ടി വച്ച ശേഷം ഉദ്ദേശിച്ച സ്ഥലത്തേയ്ക്ക് ഇറക്കി വിടുന്ന രീതിയാണ് ഐഎസ് തീവ്രവാദികൾ ഇപ്പോൾ സ്വീകരിക്കുന്നത്. വിമാനങ്ങൾ തകർക്കാൻ കുട്ടികളെ ബോംബറുകൾ ആക്കുന്നതിനുള്ള പദ്ധതിയും ഐഎസ് ആസൂത്രണം ചെയ്യുന്നതിായും സൂചനയുണ്ട്.