ഐസിസ് തീവ്രവാദികള്‍ ബന്ദിയാക്കിയ മലായാളി വൈദികന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍; അഭ്യൂഹങ്ങള്‍ക്കിടയിലും ലോകമെങ്ങും പ്രാര്‍ത്ഥനയില്‍; കേന്ദ്ര സര്‍ക്കാര്‍ വൈദികനെ മോചിപ്പിക്കാന്‍ ഇടപെടല്‍ തുടങ്ങി

ന്യൂഡല്‍ഹി: ഐസിസ് തീവ്രവാദികള്‍ തട്ടികൊണ്ട് പോയ മലയാളി വൈദികനുവേണ്ടി ലോകമെങ്ങും പ്രാര്‍ത്ഥനകളുയുരമ്പോഴും വൈദിവകനെ കുറിച്ച യാതൊരും വിവരങ്ങളും ലഭ്യാമാകുന്നില്ല. വൈദികന്‍ കൊല്ലപ്പെട്ടുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൂചനകള്‍ പുറത്ത് വിട്ടതോടെ വിശ്വാസികള്‍ ആശങ്കയിലായി.

ദുഃഖവെള്ളി ദിനത്തില്‍ ഫാ. ടോം ഉഴുന്നാലിനെ കുരുശിലേറ്റി കൊന്നുവെന്ന നിലപാട് ഓസ്ട്രിയന്‍ കര്‍ദിനാള്‍ വിശദീകരിച്ചതാണ് ഇതിന് കാരണം. എന്നാല്‍ അദ്ദേഹത്തെ ഭീകരര്‍ അപായപ്പെടുത്തി എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് അബുദാബി രൂപതാ അധികൃതര്‍ പറയുന്നു. കേന്ദ്ര വിദേശകാര്യമന്ത്രാലയവും കാത്തലിക് ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും അഭ്യൂഹങ്ങള്‍ സ്ഥിരികരിക്കാനായില്ലെന്നും പറയുന്നു. ഫാ. ടോം ഉഴുന്നാലിന്റെ ജീവന് അപകടമൊന്നും വന്നിട്ടില്ലെന്നാണ് അവരുടെ പക്ഷം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുഃഖവെള്ളിയാഴ്ച ഫാ. ടോമിനെ കുരിശിലേറ്റിയെന്ന അഭ്യൂഹമാണ് ഇപ്പോഴും പ്രചരിക്കുന്നത്. വിയന്നയിലെ കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിനെ ഉദ്ധരിച്ച് ചില ഓസ്ട്രിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ കര്‍ദിനാള്‍ നടത്തിയ പ്രസംഗത്തില്‍ ഫാ. ടോമിനു ജീവഹാനിയുണ്ടായതായി സൂചിപ്പിക്കുകയായിരുന്നുവത്രേ. ഒട്ടമിക്ക പാശ്ചാത്യ മാധ്യമങ്ങളും ഇങ്ങനെതന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഓസ്‌ട്രേലിയന്‍ ബിഷപ്പിനെ ഉദ്ധരിച്ചാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ബിഷപ്പ് അത് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ പാശ്ചാത്യ മാധ്യമങ്ങളായ മിറര്‍, എക്‌സ്പ്രസ്. ഡെയിലി മെയ്ല്‍ എന്നിവയെല്ലാം കൊല്ലപ്പെട്ടെന്ന രീതിയില്‍ തന്നെയാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്. ഈ വാര്‍ത്ത ആയിരങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.ഇതോടെ ആശങ്കയും സജീവമായി. ഫാ. ടോം ഉഴുന്നാലിന്റെ ജീവനെ കുറിച്ചുള്ള ആശങ്ക ജന്മനാട്ടിലും സജീവമായി.

ഇതിനിടെ അബുദാബി രൂപതാ അധികൃതര്‍ ഫാ. ടോമിന്റെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ട് വാര്‍ത്ത തെറ്റാണെന്ന് അറിയിക്കുകയായിരുന്നു. അബുദാബി രൂപതാ ആര്‍ച്ച് ബിഷപ് പോള്‍ ഹിന്‍ഡറിന്റെ സന്ദേശമാണ് അധികൃതര്‍ കുടുംബത്തെ അറിയിച്ചത്. ഡല്‍ഹിയില്‍ വിദേശകാര്യ വകുപ്പില്‍ ജോലിചെയ്യുന്ന ഫാ. ടോമിന്റെ പിതൃസഹോദര പുത്രന്‍ നോയല്‍ തോമസുമായാണ് സഭാധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ടത്. ഇതോടൊപ്പം കേന്ദ്ര വിദേശ കാര്യമന്ത്രാലയവും കുരിശിലേറ്റിയെന്ന വാര്‍ത്ത തെറ്റാണെന്ന് അറിയിച്ചു. ഇക്കാര്യം നോയല്‍ കോട്ടയം രാമപുരത്തെ കുടുംബാംഗങ്ങളെ വിളിച്ചറിയിച്ചു. ഫാ. ടോമിന്റെ മോചനവുമായി ബന്ധപ്പെട്ട് അബുദാബിയിലെ സഭാനേതൃത്വത്തെയും കേന്ദ്രസര്‍ക്കാരിനെയും കുടുംബാംഗങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഫാ. ടോമിന്റെ ജ്യേഷ്ഠസഹോദരന്‍ മാത്യു മാത്രമാണിപ്പോള്‍ രാമപുരത്തെ കുടുംബവീട്ടിലുള്ളത്.
ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത് ഐസിസ് ആണെന്ന് ശനിയാഴ്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും കത്തോലിക്കാ സഭാനേതൃത്വവും ഐസിസുമായി ചര്‍ച്ച നടത്തി വരികയാണെന്നു സൂചനയുണ്ട്. ഫാ. ടോമിനെ മോചിപ്പിക്കുന്നതിന് ഐഎസ് വന്‍ തുക ആവശ്യപ്പെട്ടതായാണ് വിവരം.

ഈ മാസം നാലിനാണു സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ടോം ഉഴുന്നാലിലിനെ തെക്കന്‍ യെമനിലെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വയോധികസദനത്തില്‍നിന്നു തട്ടിക്കൊണ്ടുപോയത്. കോട്ടയം രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമായ ഫാ. ടോം നാലുവര്‍ഷമായി യെമനിലാണ്. നേരത്തെ ബംഗളൂരുവിലും കര്‍ണാടകയിലെ കോലാറിലും സേവനം അനുഷ്ഠിച്ചിരുന്നു. രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം, മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബര്‍ ആദ്യവാരം നാട്ടിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ നാട്ടിലെത്താനിരുന്ന അദ്ദേഹം അവിടെ പള്ളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജോലികള്‍ തീര്‍ക്കാനുണ്ടായിരുന്നതിനാല്‍ ഈ മാസത്തേക്ക് വരവ് മാറ്റി വയ്ക്കുകയായിരുന്നു.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഗതി മന്ദിരത്തില്‍ നാലംഗ സംഘം നടത്തിയ വെടിവയ്പില്‍ നാലു കന്യാസ്ത്രീകളുള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സമയം ആത്മീയ ശുശ്രൂഷകള്‍ക്കായി ഇവിടെയുണ്ടായിരുന്ന ഫാ. ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മദര്‍ സുപ്പീരിയറായ തൊടുപുഴ വെളിയാമറ്റം സ്വദേശി മദര്‍ സാലിയാണ് ആക്രമണവിവരം നാട്ടില്‍ അറിയിച്ചത്.
അക്രമികള്‍ എത്തുമ്പോള്‍ ചാപ്പലില്‍ പ്രാര്‍ത്ഥനയിലായിരുന്ന വൈദികനെ പിന്നീടു കാണാതാകുകയായിരുന്നു. 54 കാരനായ ഫാ. ടോം സലേഷ്യന്‍ സഭാംഗമാണ്. രാമപുരം ഉഴുന്നാലില്‍ പരേതരായ വര്‍ഗീസ്‌ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകനാണ്. അഞ്ചുവര്‍ഷമായി യെമനില്‍ സേവനമനുഷ്ഠിക്കുകയാരുന്നു. യെമനിലെ ഏദനില്‍ വയോജനങ്ങള്‍ക്കായുള്ള ഒരു വീട്ടില്‍ നാല് ഐസിസ് ഭീകരര്‍ നടത്തിയ ആക്രമണത്തനിടെയാണ് ഫാദറിനെ ബന്ധിയാക്കിയിരിക്കുന്നത്. ബാംഗ്ലൂരിലെ സിലെസിയന്‍ ഓര്‍ഡറിലെ അംഗമാണ് ഫാദര്‍ ടോം.

കടുത്ത പീഡനത്തിനാണ് ഫാദറെ ഭീകരര്‍ വിധേയനാക്കിക്കൊണ്ടിരിക്കുന്നതെന്നും യേശുക്രിസ്തുവിനെ കുരിശിലേറ്റിയ ദിനമായ ദുഃഖവെള്ളിയാഴ്ച അദ്ദേഹത്തെയും കുരിശിലേറ്റി വധിക്കാനുള്ള സാധ്യതയേറെയാണെന്നുമാണ് സോഷ്യല്‍ മീഡിയകളില്‍ പടര്‍ന്ന സന്ദേശം. സൗത്ത് ആഫ്രിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേര്‍സ് സീസന്‍ ഇത് സംബന്ധിച്ച ഒരു പോസ്റ്റ് ഫേസ്ബുക്കിലിട്ടു. ടോമിനെ യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റി ഹോമില്‍ നിന്നും തട്ടിക്കൊണ്ട് പോയിരിക്കുന്നത് ഐസിസാണെന്നും അദ്ദേഹത്തെ കടുത്ത രീതിയില്‍ പീഡിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ കുരിശിലേറ്റി വധിക്കുമെന്നുമാണ് ഈ പോസ്റ്റില്‍ വെളിപ്പെടുത്തിയത്.

ഈ പോസ്‌ററ് പുറത്ത് വന്നതിനെ തുടര്‍ന്ന് ഇക്കാര്യം നിഷേധിച്ച് കൊണ്ട് ഫാദര്‍ ടോമിന്റെ സിലെസിയന്‍ ഓര്‍ഡറിലെ അംഗങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തെ എവിടെയാണ് തടഞ്ഞ് വച്ചിരിക്കുന്നതെന്നോ അദ്ദേഹം ജീവിച്ചിരിക്കുന്നോ അതോ മരിച്ചുവോ എന്ന കാര്യങ്ങള്‍ പറയാന്‍ അവര്‍ക്ക് സാധിക്കുന്നുമില്ല. എന്നാല്‍ ഈ ആക്രണം നടത്തിയതും ഫാദര്‍ ടോമിനെ തട്ടിക്കൊണ്ടു പോയതും ഐസിസ് തന്നെയാണെന്നാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഏക വ്യക്തിയായ സിസ്റ്റര്‍ സിസിലി വെളിപ്പെടുത്തിയിരിക്കുന്നത്. അവിടെയുള്ള എല്ലാവരെയും ഐസിസുകാര്‍ വധിച്ചിരുന്നുവെന്നും താന്‍ ഒരു വാതിലിന് പുറകില്‍ മറഞ്ഞിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നുമാണ് ക്രിസ്ത്യന്‍ പോസ്റ്റിലെ റിപ്പോര്‍ട്ടിലൂടെ സിസിലി വെളിപ്പെടുത്തി യിരിക്കുന്നത്.

ഭീകരര്‍ മരത്തില്‍ കെട്ടിയിട്ട് ഓരോരുത്തരെയായി തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നു വെന്നാണ് സിസ്റ്റര്‍ പറയുന്നത്. അവിടെ അഞ്ച് കന്യാസ്ത്രീകളുണ്ടെന്ന് സൂചന ലഭിച്ച ഭീകരര്‍ തനിക്ക് വേണ്ടി എല്ലായിടത്തും പരതിയിരുന്നുവെന്നും എന്നാല്‍ ഭാഗ്യത്തിന് തനിക്ക് രക്ഷപ്പെടാന്‍ സാധിച്ചുവെന്നും കന്യാസ്ത്രീ വെളിപ്പെടുത്തിയിട്ടുണ്ട്. സിസിലിയെ തേടി ഐസിസുകാര്‍ മൂന്ന് വട്ടം റഫ്രിജറേറ്റര്‍ റൂമിലേക്ക് വന്നിരുന്നുവെങ്കിലും ഒരു വാതിലിന് പുറകില്‍ മറഞ്ഞ് നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Top