ധാക്ക: ബംഗ്ലദേശില്‍ വടക്കന്‍ പഞ്ചഗഢ് ജില്ലയില്‍ പൂജാരിയെ കഴുത്തറുത്തു കൊന്നതിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ഐസിസ് ഏറ്റെടുത്തു. ഖിലാഫത്തിന്റെ സൈനികര്‍ ചെറിയ ആയുധങ്ങളുമായി നടത്തിയ ആക്രമണമാണിതെന്നാണ് പ്രസ്താവനയില്‍ ഐസിസ് വ്യക്തമാക്കുന്നത്.
സോഷ്യല്‍ മാധ്യമങ്ങളിലൂടെയാണ് ഭീകരര്‍ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്. ഐഎസുമായി ബന്ധമുള്ള അമഖ് ന്യൂസ് ഏജന്‍സി വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്ത് അന്താരാഷ്ട്ര വാര്‍ത്ത ചാനലുകള്‍ വ്യക്തമാക്കുന്നുണ്ട്. മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നുപേരായിരുന്നു അന്ന് അക്രമം നടത്തിയത്. ക്ഷേത്രത്തിന് കല്ലെറിയുന്ന ശബ്ദംകേട്ടു പുറത്തിറങ്ങി നോക്കിയ പൂജാരിയെ വെട്ടിവീഴ്ത്തുകയും ഇദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തിയവരെ വെടിവെക്കുകയും ചെയ്തിരുന്നു.
തങ്ങളെ ആരും പിന്തുടരാതിരിക്കാനായി വെടിയുതിര്‍ത്തും ബോംബെറിഞ്ഞുമായിരുന്നു ഭീകരര്‍ രക്ഷപ്പെട്ടത്. അന്‍പതുകാരനായ ജോഗേശ്വര്‍ റോയ് ആണ് അന്ന് കൊല്ലപ്പെട്ടത്. അതേസമയം രാജ്യത്ത് ഇസിസിന്റെ സാന്നിധ്യം ഇല്ലെന്ന് തന്നെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്ത്. എന്നാല്‍ കഴിഞ്ഞ നവംബറില്‍ ബോഗ്രയിലെ ഷിയ പള്ളിക്ക് നേരെ ആക്രമണം നടത്തിയതും തങ്ങളാണെന്ന് ഇസിസ് അവകാശപ്പെടുന്നുണ്ട്. അതിന് ശേഷം ധാക്കയിലെ ഷിയ ആരാധനാലയത്തില്‍ നടന്ന ഗ്രനേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഇസിസ് തന്നെ ഏറ്റെടുത്തിരുന്നു. സുന്നി ഭൂരിപക്ഷ ബംഗ്ലദേശില്‍ മതന്യൂനപക്ഷങ്ങള്‍ക്കുനേരെ കഴിഞ്ഞ മാസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ ഒന്‍പതുപേരാണ് കൊല്ലപ്പെട്ടത്.