തീവ്രവാദിയല്ല !… കാണാതായവരില്‍ ഒരാള്‍ റിഫൈല ബന്ധുക്കളെ വിളിച്ചു …

കാസര്‍കോട്: ഐഎസ് ബന്ധം സംശയിക്കുന്ന കാണാതായ മലയാളികളില്‍ ഒരാള്‍ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ നിന്ന് കാണാതായ 17 പേരില്‍ ഒരാളായ റിഫൈല ആണു വിളിച്ചത്.തീവ്രവാദ പ്രവര്‍ത്തനത്തിനല്ല, ജോലി തേടി പോയതാണ്…! കാണാതായവരില്‍ ഒരാളായ റിഫൈല ബന്ധുക്കളെ വിളിച്ചു.

ഞായറാഴ്ച രാത്രി പിതാവിന് ഇവര്‍ സന്ദേശം അയച്ചതായും തങ്ങള്‍ സുരക്ഷിതരാണെന്നും ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം എവിടെ നിന്നുമാണ് സന്ദേശം അയച്ചതെന്ന് വ്യക്തമല്ല. ഇത് ഏത് രാജ്യത്ത് നിന്നുമാണെന്ന അന്വേഷണം തുടങ്ങി.കാസര്‍ഗോഡ് നിന്നും കാണാതായ 17 പേരില്‍ പെടുന്നയാളാണ് റിഫൈല. പടന്നയില്‍ കാണാതായ സംഘത്തിലെ ഇജാസിന്റെ ഭാര്യയാണ് റിഫൈല. വോയ്‌സ് മെസേജാണ് അയച്ചത്. സന്ദേശം മാതാപിതാക്കള്‍ പോലീസിന് കൈമാറി. ഇതിനിടയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും മതം മാറിയ മറ്റൊരു യുവാവിനെ കൂടി കാണാതായിട്ടുണ്ട്. 2014 മെയ് 10 നാണ് ഇയാളെ മലപ്പുറത്ത് നിന്നും കാണാതായത്. മതം മാറി അബ്ദുള്ള എന്ന പേര് സ്വീകരിച്ച ഇയാള്‍ യെമനില്‍ ഭീകരരുടെ തടവില്‍ പെട്ടിരിക്കാമെന്നാണ് സംശയം. ദുരൂഹ മതം മാറ്റം നടത്തിയവരുടെ കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതിയും പറഞ്ഞു.18 ISIS ksd
ഇതിനിടെ പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍ നിന്നു കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ കൂട്ടത്തോടെയുള്ള തിരോധാനത്തെക്കുറിച്ചു കേരളാ പോലീസിന്റെ 20 അംഗ പ്രത്യേക സ്ക്വാഡ് അന്വേഷണം തുടങ്ങി. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് നിയമിച്ച സംഘത്തിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ബാബു വാണ് നേതൃത്വം നല്‍കുന്നത്.സിഐമാരായ സുഭാഷ്, സിഐ സി.കെ.സുനില്‍ കുമാര്‍, നീലേശ്വരം, ചന്തേര എസ്‌ഐ മാര്‍ ഉള്‍പ്പെടെയുള്ളതാണ് അന്വേഷ ണ സംഘം. ഇന്നലെ ചന്തേര പോലീസില്‍ രജിസ്റ്റര്‍ ചെയ്ത തിരോധാനം സംബന്ധിച്ച 9 കേസുകള്‍ ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നിര്‍ദേശ പ്രകാരം സ്ക്വാഡ് അന്വേഷണത്തിന് തുടക്കമിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃക്കരിപ്പൂര്‍ ഉടുമ്പുന്തല, ഇളമ്പച്ചി, പടന്ന തുടങ്ങിയ സ്ഥലങ്ങളില്‍ എത്തി വീട്ടുകാരുടെ മൊഴികള്‍ ശേഖരിച്ചു. അതേ സമയം തീവ്രവാദ സംഘടനയുമായി ബന്ധം സ്ഥാപിച്ചുവെന്ന ആരോപണത്തില്‍ മുംബൈ യില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനെ പിടികൂടിയതായ വാര്‍ത്ത പരന്നതോടെ ഇയാളുടെ വീട്ടില്‍ നാട്ടുകാരും മാധ്യമപ്പടയുമെത്തി. ഇളമ്പച്ചി മൈതാനിക്കടുത്തുള്ള വീട്ടില്‍ കേരള പോലീസില്‍ ഉന്നത ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തിയെങ്കിലും വിവരങ്ങള്‍ പുറത്തു വിട്ടില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇതോടൊപ്പം അന്വേഷണം നടത്തുന്നുണ്ട്.ഐഎസുമായി ബന്ധപ്പെട്ട് കേരളം ഏറെ ചര്‍ച്ചയായ സാഹചര്യത്തില്‍ കേന്ദ്ര – സംസ്ഥാന ഇന്റലിജന്റ്‌സ് മേധാവികളുടെ യോഗം ഇന്ന് 11 മണിക്ക് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. സംഭവം സംസ്ഥാന കേന്ദ്ര ഏജന്‍സികള്‍ സംയുക്തമായിട്ടാണ് അന്വേഷിക്കുന്നത്. ഇതേ തുടര്‍ന്ന് സംസ്ഥാന രഹസ്യാന്വേഷണ മേധാവി ശ്രീലേഖ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും വ്യാപകമായ യുവാക്കളെ കാണാതാകുകയും ഇവര്‍ ഐഎസില്‍ ചേര്‍ന്നിരിക്കാമെന്ന് സംശയവും ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന ഇന്റലിജന്റ്‌സ് മേധാവി കേന്ദ്ര സംഘത്തിന് മുന്നില്‍ സമര്‍പ്പിക്കും. അഫ്ഗാന്‍, സിറിയ എന്നിവിടങ്ങളിലേക്ക് കേരളീയര്‍ പോയതായി സ്ഥിരീകരണം വരുത്തുകുയും ചെയ്യും.

Top