ഐഎസ് ധനവിഭാഗത്തലവന്‍ അബു സലേ കൊല്ലപ്പെട്ടതായി അമേരിക്ക

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ധകാര്യവിഭാഗത്തലവനും സംഘടനയിലെ പ്രധാനികളിലൊരാളുമായ അബുസലേ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അമേരിക്ക. നവംബറിലാണ് അബുസലേയെ കൊലപ്പെടുത്തിയതെന്ന് യുഎസ് സൈനിക വക്താവ് കേണല്‍ സ്റ്റീവ് വാറന്‍ ബഗ്ദാദില്‍ അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിലെ ഏറ്റവും പരിചയസമ്പന്നനും തന്ത്രശാലിയുമായ നേതാവായിരുന്നു മുവ്വാഫഖ് മുസ്തഫ എന്ന അബു സലേ.

ഐഎസിന്റെ ലോകമെമ്പാടുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പണം നല്‍കിയിരുന്നതും പണവിനിമയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതും നാല്‍പത്തിരണ്ടുകാരനായ അബു സലേയാണ്. ഐഎസിലെ ധനമന്ത്രിയെന്നാണ് സലേ അറിയപ്പെട്ടിരുന്നതുതന്നെ. അബു സലേയോടൊപ്പം ഐഎസ് ധനവിഭാഗത്തിലെ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഐഎസിനായി കവര്‍ച്ചകള്‍ നടത്തുന്നതില്‍ പ്രധാനിയായിരുന്ന അബു മറിയം, ഐഎസ് പ്രവര്‍ത്തകരുടെ സ്ഥലം മാറ്റം തീരുമാനിച്ചിരുന്ന ടുണീസിയക്കാരനായ അബു വഖ്മാന്‍ അല്‍ ടുണിസ് എന്നിവരാണ് ഇവര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞമാസം പാരിസില്‍ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ ഇറാഖിലെ ഐഎസ് കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ അടിയന്തര നടപടിവേണമെന്ന് അമേരിക്ക നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐഎസിന്റെ താവളങ്ങളില്‍ നവംബര്‍ മുതല്‍ ശക്തമായ ആക്രമണാണ് നടക്കുന്നത്.

Top