സ്വന്തം ലേഖകൻ
മൊസൂൾ: ഐ.എസിന്റെ തടവിൽ ലൈംഗിക അടിമയായി കഴിഞ്ഞ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പിൽ നിന്നും പിടികൂടി തടങ്കലിൽ കഴിയുന്ന ജർമ്മൻ സ്വദേശി ലിൻഡ ഡബ്യുവിൻറെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഐഎസിലെ നരകയാതനകൾക്ക് ശേഷം ജന്മനാടായ ജർമ്മനിയിലേക്ക് പോകാൻ ഇപ്പോൾ ആഗ്രഹിക്കുന്നത് എന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 15-മത്തെ വയസ്സിൽ വീട് വിട്ട് ഇറങ്ങിയാണ് ലിൻഡ ഐഎസിലേക്ക് പോയത്.
ഇവരുടെ കൊടും ക്രൂരതകളിൽ ആകൃഷ്ടയായാണ് നാടുവിട്ടത്. എന്നാൽ, ഇറാഖി സേനയുടെ കനത്ത തിരിച്ചടികളിൽ ഐഎസ് ഭീകരർ തോറ്റ് പിന്തിരിഞ്ഞ് ഓടുന്നതിനിടയിൽ ലിൻഡയും സംഘവും സൈന്യത്തിൻറെ പിടിയിലാകുകയായിരുന്നു. ഭയന്ന് വിറച്ച മുഖത്തോടെയുള്ള ലിൻഡയുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ലിൻഡയുടെ ഇടതു കാലിന് വെടിയേറ്റിട്ടുണ്ട്, ഇതിനു പുറമെ ലിൻഡയുടെ വലതു മുട്ടുകാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
സൈന്യം പിടികൂടിയ ലിൻഡയെ ബാഗ്ദാദിലുള്ള മിലിട്ടറി കോംപ്ലക്സിലെ ജയിലിടയ്ക്കുകയും ചെയ്തു. ഇവിടെ എത്തിയ ജർമ്മൻ ജേർണലിസ്റ്റാണ് ലിൻഡയെ അഭിമുഖം ചെയ്തിരിക്കുന്നത്. തനിക്ക് എത്രയും പെട്ടന്ന് ഇവിടെ നിന്നും തിരിച്ച് നാട്ടിലേക്ക് പോകണമെന്നാണ് ആഗ്രഹം എന്ന് ലിൻഡ പറഞ്ഞു. വെടിയൊച്ചകളുടെയും യുദ്ധത്തിന്റെയും ഇടയിൽ തനിക്ക് ഇനി ജീവിക്കാൻ സാധിക്കില്ല, ചെയ്തത് തെറ്റാണ്, എത്രയും വേഗം ജന്മനാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നു, ലിൻഡ പറഞ്ഞു.
നവമാധ്യമത്തിൽ ചാറ്റ് ചെയ്യുന്നതിനിടെ പരിചയപ്പെട്ട് യുവാവാണ് ഇവരെ മതംമാറ്റി ഐഎസിൽ ചേർത്തതെന്ന് റിപ്പോർട്ടുകളുണ്ട്. വീടുവിട്ട ഇവർ പേരും മാറ്റിയിരുന്നു. വിചാരണകൾക്കിടയിൽ ലിൻഡയെ നാട്ടിലെത്തിക്കാൻ ജർമ്മൻ എംബസി അധികൃതർ ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ.