ഐഎസ് 38 ശിശുക്കളെ കൊന്നു.വൈകല്യമുള്ള കുഞ്ഞുങ്ങളെ വധിക്കാന്‍ ഫത്‌വ ?

റെക്ക: വിദേശിബന്ധം വരുന്നതും വൈകല്യത്തോടെ പിറക്കുന്നതുമായി എല്ലാത്തരം കുഞ്ഞുങ്ങളെയും കൊന്നൊടുക്കാന്‍ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തുടക്കമിട്ടതായി റിപ്പോര്‍ട്ട്. ഇതിനകം 38 നവജാതശിശുക്കളെ കൊന്നൊടുക്കിയതായും ഇക്കാര്യത്തില്‍ പ്രത്യേക ഫത്‌വ പുറപ്പെടുവിച്ചതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മൊസൂളില്‍ ഭീകരസംഘടനയുടെ നേതാവിന്റെ നിര്‍ദേശാനുസരണം ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. പരിശോധനയില്‍ അസുഖങ്ങളും വൈകല്യങ്ങളും കണ്ടെത്തപ്പെട്ട കുട്ടികള്‍, വാടക അമ്മമാര്‍ വഴി ഉണ്ടായ കുട്ടികള്‍ എന്നിവരെയും വകവരുത്താന്‍ നിര്‍ദേശമുണ്ട്. സിറിയയിലെയും ഇറാഖിലെയും പ്രദേശവാസികളെ വിവാഹം കഴിച്ച് അവരില്‍ വിദേശികള്‍ക്ക് ഉണ്ടായ 38 കുഞ്ഞുങ്ങളെ ഇതിനകം വധിച്ചതായിട്ടാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗദി ഷരിയാ ജഡ്ജ് അബുവാണ് ഫത്ത്‌വാ പുറപ്പെടുവിച്ചതെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും പിന്നാലെ ഇപ്പോള്‍ ഐഎസ് കുട്ടികളിലും കൈ വെച്ചിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മനുഷ്യവകാശ സംഘങ്ങളുടെ ആവലാതി.അതിനിടയില്‍ യസീദി പെണ്‍കുട്ടികളെ ലൈംഗികാടിമകളായി ഐഎസ് തീവ്രവാദികള്‍ സൂക്ഷിച്ചിരുന്ന അറകളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ചില ചാനലുകള്‍ പുറത്തുവിട്ടു. കുര്‍ദ്ദിഷ് സേന ഈ മേഖല തിരിച്ചുപിടിച്ചിരിക്കുകയാണ്.

 

Top