പെരുമ്പാവൂരില്‍ പ്രവാചക നിന്ദക്കെതിരായി നടന്ന പ്രതിഷേധത്തില്‍ പിടിച്ചത് ഇസ്ലാമിക് സ്റ്റേറ്റ് പതാകയോ?ഫേയ്‌സ്ബുക്കില്‍ ചര്‍ച്ച വൈറലാകുന്നു.

കൊച്ചി:മാതൃഭൂമി പത്രത്തിന്റെ പ്രവാചക നിന്ദക്കെതിരെ എന്ന പേരില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പതാക ഉപയോഗിച്ചതായി ആക്ഷേപം.സോഷ്യല്‍ മീഡിയയിലാണ് ഇത് ഐഎസ് പതാകയാണോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്.കറുത്ത നിറത്തിലാണ് ഫേയ്‌സ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ചിത്രം.മുസ്ലീം ഏകോപന സമിതി പെരുമ്പാവൂര്‍ എന്നാണ് പ്രതിഷേധക്കാര്‍ പിടിച്ച ഫ്‌ളക്‌സില്‍ എഴുതിയിരിക്കുന്നത്.

എന്നാല്‍ കറുത്ത നിറത്തിലുള്ള പതാകയില്‍ ലായിലാഹ് ഇല്ലള്ളാ,മുഹമ്മദ് റസൂലുള്ള എന്നാണ് എഴുതിയിരിക്കുന്നതെന്നും ഇത് ആര്‍ക്കും ഉപയോഗിക്കാമെന്നും ചിലര്‍ പോസ്റ്റിന് താഴെ എഴുതിയിട്ടുണ്ട്.കറുപ്പ് നിറത്തില്‍ തന്നെയാണ് ഐഎസ് പതാകയും.ചിത്രത്തിലെ പതാകയുടെ കളര്‍ എഡിറ്റ് ചെയ്തതാണോ എന്നും വ്യക്തമല്ല.ഫേയ്‌സ്ബുക്കിലെ ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിലാണ് സംശയം ഉന്നയിച്ചുള്ള ഈ പോസ്റ്റ് കണ്ടത്.അതേസമയം ഈ പതാക ആര്‍ക്കും പിടിക്കാമെന്നും അവര്‍ തീവ്രവാദികളാകണമെന്നില്ലെന്നുമുള്ള വാദവുമായി ചിലര്‍ പോസ്റ്റിനടിയില്‍ കമന്റും ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top