കൊച്ചി :ഐസിസ് ഇന്ത്യ തലവന്‍ ആയ മലയാളി സാജീറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് . പഠനകാലം മുതലേ മുജാഹിദ് ആശയക്കാരന്‍ ആയിരുന്നു സജീര്‍ നല്ല കുടുംബ സ്നേഹിയും ആരോടും അധികം സംസാരിക്കാത്ത ശാന്ത പ്രകൃതക്കാരനും ആയിരുന്നു.വീട്ടുകാര്‍ ഇപ്പോഴും കഴിയുന്നത് ഗള്‍ഫിലുള്ള സജീറിന്റെ ചെലവിലാണ്.
മംഗലശേരി അബ്ദുള്ളയുടെ നാലുമക്കളില്‍ മൂത്തവനാണ് സജീര്‍. രണ്ട് സഹോദരിമാരും താഴെ ഒരു സഹോദരനുമാണുള്ളത്. സജീര്‍ ഐസിസ് ബന്ധത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്നത് വീട്ടുകാര്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. കേള്‍ക്കുന്ന കാര്യങ്ങള്‍ വിഷമമുണ്ടാക്കി. തീവ്രമായ ചിന്താഗതി വച്ചു പുലര്‍ത്തുന്നവരല്ല ഞങ്ങള്‍, ഐസിസ് എന്നാല്‍ എന്താണെന്നോ, എങ്ങിനെയാണെന്നോ പോലും അറിയാത്തവരാണെന്നും വീട്ടുകാര്‍ പറഞ്ഞു. ഈ വിവരം കേട്ടതു മുതല്‍ വിഷമത്തിലാണെന്നും ഇപ്പോള്‍ കേള്‍ക്കുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണെന്നും വീട്ടുകാര്‍ പറഞ്ഞു.
ഗള്‍ഫിലുള്ള സജീര്‍ ഇപ്പോഴും ചെലവിനുള്ള പണം അയക്കാറുണ്ടെന്നും സഹോദരന്‍ വ്യക്തമാക്കി. മാത്രമല്ല, മുജാഹിദ് ആശയമുള്ളയാളാണെന്നും പഠനകാലം മുതലേ ഈ ആശയം സജീറിന് ഉണ്ടായിരുന്നതായും കുടുംബാംഗങ്ങള്‍ പറഞ്ഞു. വീട്ടിലുള്ളവരും ബന്ധുക്കളും അയല്‍വാസികളുമെല്ലാം പറയുന്നത് ഒന്നു തന്നെയായിരുന്നു യഥാര്‍ത്ഥത്തില്‍. ആരോടും മിണ്ടാതെ, എന്നാല്‍ വ്യക്തമായ ചില ആശയങ്ങളും ചിന്തകളും വച്ചുപുലര്‍ത്തിയിരുന്ന ആളായിരുന്നു സജീര്‍. കേരളത്തിലെ സലഫി ആശയം പുലര്‍ത്തുന്ന സംഘടനയാണ് മുജാഹിദ്. എന്നാല്‍ കേരളത്തിലെ മുജാഹിദ് സംഘടനകളെല്ലാം ഐസിസിനെതിരെയാണ്. എന്നാല്‍ തീവ്രമായ സലഫി-വഹാബി ആശയം വച്ചു പുലര്‍ത്തുന്നവരോ അതുമായി ബന്ധപ്പെട്ടവരോ ആണ് തീവ്രവാദത്തി ലേക്കു പോയിട്ടുള്ളതെന്ന് അടുത്ത കാലസംഭവങ്ങളില്‍ നിന്നും വ്യക്തമാണ്. സജീര്‍ മുജാഹിദ് ആശയം നേരത്തേ വച്ചു പുലര്‍ത്തിയിരുന്നതായി സഹോദരന്‍ തന്നെ വെളിപ്പെടുത്തുന്നു. നേരത്തെ കേരളത്തില്‍ നിന്നും ഐസിസിലേക്കു പോയ മലയാളി സംഘവും കനകമലയില്‍ നിന്നും അറസ്റ്റു ചെയ്തവര്‍ക്കും സലഫി പശ്ചാത്തലമോ ബന്ധമോ ഉള്ളവരായിരുന്നു. ഇത് അവരവരുടെ ബന്ധുക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇവിടെയും സംഭവിച്ചിരിക്കുന്നതും അതുതന്നെയെന്ന് അന്വേഷണത്തില്‍ വ്യക്തമാണ്. വീട്ടുകാരും ബന്ധുക്കളും അയല്‍വാസികളുമെല്ലാം പറയുന്നത് സജീര്‍ സലഫി ആശയക്കാരനായിരുന്നെന്നാണ്.
ഇതിനോടകം തന്നെ വിവിധ അന്വേഷണ ഏജന്‍സികള്‍ സജീറിന്റെ വീട്ടില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ എന്താണെന്ന് മനസിലാകാതെ വീട്ടുകാര്‍ മരവിച്ചിരിക്കുകയാണ്. സജീറിന്റെ സഹോദരങ്ങള്‍ പറഞ്ഞതിങ്ങനെ: ‘ മൂന്ന് ദിവസത്തിലധികമായി അന്വേഷണ ഏജന്‍സികളും പൊലീസുകാരും വീട്ടില്‍ വന്നുകൊണ്ടിരിക്കുന്നു. അപ്പോഴാണ് ഞങ്ങള്‍ കാര്യമറിയുന്നത്. സജീര്‍ യുഎഇയിലാണെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. ഞങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ പറ്റാത്ത കാര്യമായിരുന്നു ഇപ്പൊ സംഭവിക്കുന്നത്. ഇപ്പോള്‍ കേള്‍ക്കുന്നതെന്താണെന്ന് മനസിലാകുന്നില്ല. ഇപ്പോഴും വീട്ടുചെലവ് നടത്തുന്നതും പണം അയക്കുന്നതുമെല്ലാം സജീര്‍ തന്നെയാണ്. വീട്ടില്‍ ഇടക്ക് വിളിക്കാറുണ്ട്.
ഇപ്പോള്‍ കേള്‍ക്കുന്നതു പോലെയുള്ള ആശയങ്ങള്‍ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് അറിയില്ല. അവന്‍ മുജാഹിദ് (സലഫി) ആശയക്കാരനായിരുന്നു. ഞങ്ങള്‍ സുന്നി പശ്ചാത്തലമുള്ള കുടുംബമാണ്. അവന്‍ ഗള്‍ഫില്‍ പോകുന്നിനു മുമ്പ് തന്നെ പഠനകാലത്തേ മുജാഹിദ് ആശയം ഉണ്ടായിരുന്നു. ഐസിസ് എന്താണെന്നു പോലും ഞങ്ങള്‍ക്കറിയില്ല. അവന്‍ ആരോടും സംസാരിക്കാത്ത പ്രകൃതമാണ് പൊതുവെ. ഇതുകേട്ടതുമുതല്‍ ഞങ്ങള്‍ മാനസികമായി തളര്‍ന്നിരിക്കുകയാണ്ഞങ്ങള്‍ ഇത്തരം ആശയങ്ങളോട് യോജിപ്പേയില്ലാത്തവരാണ്.കൂടുതലായി സംഭാഷണത്തിന് താല്‍പര്യപ്പെട്ടിരുന്നില്ല, വീട്ടുകാര്‍. സജീറിനെ കുറിച്ചുള്ള വാര്‍ത്തകളും അന്വേഷണ സംഘങ്ങളുടെ വരവുമെല്ലാം ഈ കുടുംബത്തെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തിയിട്ടുണ്ട്. എന്‍.ഐ.എ, ഐബി, ലോക്കല്‍ പൊലീസ് തുടങ്ങി വിവിധ സംഘങ്ങളായാണ് സജീറിനെ കുറിച്ചുള്ള അന്വേഷണത്തിലുള്ളത്.