ഐസിസിന് ഇസ്ലാമുമായി ബന്ധമില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധം; കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബൈ

ഐസിസിന് ഇസ്ലാമുമായി ബന്ധമില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബൈ. ലോകത്ത് മതത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന ഇക്കാലത്ത് ആംഗ്ലിക്കന്‍ സഭാ തലവന്റെ വാക്കുകള്‍ക്ക് പ്രസക്തിയേറെയുണ്ടെന്നാണ് കരുതുന്നത്.

വിവിധ മതങ്ങളുടെ പേരില്‍ തീവ്രവാദികള്‍ ലോക വ്യാപകമായി നടത്തുന്ന ആക്രമണങ്ങള്‍ക്ക് അറുതി വരുത്താന്‍ മതനേതാക്കന്മാര്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പാരീസിലെ കാത്തോലിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരീസില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇത്തരത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാലാകാലങ്ങളായി യൂറോപ്പ് പിന്തുടര്‍ന്ന് വരുന്ന മതസൗഹാര്‍ദ പാരമ്പര്യവും സന്ദേശവും ലോകമാകമാനം വ്യാപിപ്പിക്കാന്‍ ഇവിടുത്തെ മതവിശ്വാസികളും പുരോഹിതന്മാരും അരയും തലയും മുറുക്കിക രംഗത്തിറങ്ങിയേ മതിയാകൂ എന്ന് ആര്‍ച്ച് ബിഷപ്പ് നിര്‍ദേശിക്കുന്നു. മതത്തിന്റെ പേരിലുള്ള ഒരു ആക്രമത്തെ സുരക്ഷാ പ്രശ്‌നമായോ അല്ലെങ്കില്‍ രാഷ്ട്രീയ പ്രശ്‌നമായോ കണക്കാക്കി പരിഹാരം തേടാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് ഒരിക്കലും പരിഹരിക്കപ്പെടുകയില്ലെന്നും മറിച്ച് അതിനെ മതപരമായി പ്രചോദിതമായിട്ടുള്ള ആക്രമം തന്നെയായി കണക്കാക്കി പരിഹാരം തേടുകയാണ് ചെയ്യേണ്ടതെന്നും ആഗ്ലിക്കന്‍ സഭാ തലവന്‍ നിര്‍ദേശിക്കുന്നു. ഇസ്ലാമിന്റെ പേരില്‍ ഐസിസ് ലോകമാകമാനം നടത്തുന്ന ആക്രമണങ്ങളെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

മതതീവ്രവാദം കൊണ്ട് ഒരൊറ്റ മതത്തിനും നേട്ടമൊന്നുമുണ്ടാകാന്‍ പോകുന്നില്ലെന്നും ആര്‍ച്ച് ബിഷപ്പ് മുന്നറിയിപ്പേകുന്നു. അതായത് ഇസ്ലാമിക് സ്റ്റേറ്റ് ഇസ്ലാം മതത്തിനും സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ക്രിസ്ത്യന്‍ തീവ്രവാദികള്‍ക്ക് ക്രിസ്തു മതത്തിനും ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ ക്രിസ്തുമതത്തിനെതിരെ നടത്തുന്ന നീക്കത്തിലൂടെ ഹിന്ദുമതത്തിനും ഗുണമൊന്നുമുണ്ടാകാന്‍ പോകുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിനെതിരെ ദൈവശാസ്ത്രപരമായ ഇടപെടല്‍ അത്യാവശ്യമാണെന്നും അദ്ദേഹം നിര്‍ദേശിച്ചു.
മതത്തിന്റെ പേരില്‍ ആക്രമണം നടത്തുന്ന എല്ലാ തീവ്രവാദികളെയും നിയന്ത്രിക്കാന്‍ ഓരോ മതത്തിന്റെയും പുരോഹിതന്മാരും മതനേതൃത്വും മുന്‍കൈയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഇവ പരിഹരിക്കാന്‍ ഇവര്‍ നേതൃത്വം നല്‍കിയില്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നീറിപ്പുകയുമെന്നും ജസ്റ്റിന്‍ വെല്‍ബൈ അദ്ദേഹം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ബ്രസല്‍സ് ക്ലബില്‍ യുകെ തുടര്‍ന്നും നിലനില്‍ക്കുന്നതിനെ പിന്തുണച്ച് വോട്ട് ചെയ്ത വ്യക്തിയാണ് ജസ്റ്റിന്‍ വെല്‍ബൈ. എന്നാല്‍ പാരീസിലെ പ്രഭാഷണത്തില്‍ യൂറോപ്യന്‍ യൂണിയനിലെ അഴിമതിയെ അദ്ദേഹം അതിശക്തമായി വിമര്‍ശിച്ചിരുന്നു. യൂണിയന്റെ അനാവശ്യമായ കേന്ദ്രീകരണ സ്വഭാവം, അഴിമതി, ബ്യൂറോക്രസി തുടങ്ങിയ കൊള്ളരുതായ്മകള്‍ കാരണമാണ് ബ്രെക്‌സിറ്റിന് വഴിയൊരുക്കിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. യൂറോപ്യന്‍ യൂണിയന്റെ പിടിവാശി കലര്‍ന്ന നയങ്ങള്‍ കാരണമാണ് ഗ്രീസ് സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യൂറോപ്പിന് വേണ്ടി ഒരു നല്ല കത്തോലിക്ക് ഭാവിക്ക് വേണ്ടി അദ്ദേഹം പ്രസംഗത്തില്‍ ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 13ന് നടന്ന പാരീസ് ആക്രമണത്തിന്റെ വാര്‍ഷികം ഇപ്രാവശ്യം ആചരിച്ചപ്പോഴും ആ ഭീകരതയെക്കുറിച്ചുള്ള ഓര്‍മകള്‍ വീണ്ടും ഉയര്‍ന്ന് വന്നുവെന്നും കണ്ണീരുതിര്‍ന്നുവെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മിച്ചു.

Top