കൊച്ചി : ഐഎസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂര്‍ കനകമലയില്‍ നിന്ന് അറസ്റ്റിലായ ആറംഗ സംഘം ഇ–മെയില്‍ സന്ദേശം അയക്കാന്‍ ഉപയോഗിച്ചിരുന്നത് ടുടാനോടാ എന്ന ഇ–മെയില്‍ ആണെന്ന് എന്‍ഐഎ. ജര്‍മനി കേന്ദ്രീകരിച്ച ഇമെയില്‍ സേവന കമ്പനിയാണ് ടുടാനോടാ ഡോട് കോം. ടുടാനോട വഴി അയക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയതിനാല്‍ അവ സെര്‍വറില്‍ സൂക്ഷിക്കപ്പെടുന്നില്ല. ഡിലീറ്റ് ചെയ്തു നശിപ്പിച്ചാല്‍ സെര്‍വറില്‍നിന്ന് വീണ്ടെടുക്കാന്‍ കഴിയില്ല.എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡാണു ടുടാനോട വഴി അയക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍. അതായത് അയക്കുന്ന ഉപകരണത്തിലും ലഭിക്കുന്ന ഉപകരണത്തിലും മാത്രമേ ഇമെയില്‍ ലഭ്യമാകുകയുള്ളൂ. സെര്‍വറില്‍നിന്ന് ഇതു വീണ്ടെടുക്കാന്‍ സാധിക്കില്ല. മാത്രമല്ല ഇമെയില്‍ വിലാസവും സെര്‍വറില്‍ സൂക്ഷിക്കില്ല. ഡിലീറ്റ് ചെയ്തു നശിപ്പിച്ചാല്‍ ഇതു ഫോണില്‍ ണില്‍നിന്നോ കംപ്യൂട്ടറില്‍നിന്നോ പോലും വീണ്ടെടുക്കാനുമാവില്ല.
അതേസമയം, ഇവരില്‍ അണിയാരം സ്വദേശി മന്‍സീദ് ഫിലിപ്പീന്‍സില്‍ നിന്നുള്ള വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ടെലഗ്രാം സന്ദേശങ്ങള്‍ അയച്ചതെന്നും എന്‍ഐഎ കണ്ടെത്തി. ഫിലിപ്പീന്‍സിലെ സിംകാര്‍ഡ് വഴി അയച്ച സന്ദേശങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനായിരുന്നു നീക്കം. മന്‍സീദിന്റെ ഭാര്യ ഉപയോഗിച്ചിരുന്ന ടാബ് എന്‍ഐഎ പിടിച്ചെടുത്തു. സംഘാംഗങ്ങളുടെ ഫോണുകളും ലാപ്‌ടോപുകളും പിടിച്ചെടുത്തതിനാല്‍ നശിപ്പിക്കപ്പെടാത്ത ഇമെയിലുകള്‍ വീണ്ടെടുക്കാമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ.