കണ്ണൂര്‍ :ഐഎസ് ബന്ധം ആരോപിച്ച് സംസ്ഥാനത്ത് അറസ്റ്റ് നടന്ന സാഹചര്യത്തില്‍ കേസിലുള്‍പ്പെട്ടവരെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ തുടങ്ങി. കണ്ണൂര്‍ കനകമലയില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തവരുടെ കുടുംബങ്ങള്‍ ആശങ്കയിലാണ് . അറസ്റ്റിലായ തൊടുപുഴ സ്വദേശി സുബ്ഹാനിയെക്കുറിച്ചുള്ള അന്വേഷണത്തിനായി എന്‍ഐഎ സംഘം തൊടുപുഴയിലെ സഹോദരങ്ങളുടെ വീട്ടിലെത്തി മൊഴിയെടുത്തു. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും എന്‍ഐഎ പറഞ്ഞു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നു 40 വര്‍ഷം മുമ്പ് വ്യാപാരത്തിനായി തൊടുപുഴയിലെത്തിയ വസ്ത്രവ്യാപാരിയുടെ നാലു മക്കളില്‍ മൂന്നാമനാണു സുബ്ഹാനി (30). സ്ഥിരം മദ്യപാനിയായ സുബ്ഹാനിയെ സഹോദരന്‍മാര്‍ പലവട്ടം താക്കീതു ചെയ്തിട്ടും മദ്യം ഉപേക്ഷിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ സഹോദരങ്ങള്‍ അകന്നു. 2012ല്‍ തിരുനെല്‍വേലിയിലേക്കു പോയ സുബ്ഹാനി അവിടെ നിന്നും വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ മക്കളില്ല. 2013ല്‍ ഉംറയ്ക്കു പോയ സുബ്ഹാനി അതിനുശേഷം തൊടുപുഴയില്‍ വന്നിട്ടില്ലെന്നു സഹോദരങ്ങള്‍ അറിയിച്ചു. ഇദ്ദേഹത്തെക്കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ലെന്നും സഹോദരങ്ങള്‍ പറഞ്ഞു.
കണ്ണൂര്‍ പെരിങ്ങത്തൂര്‍ അണിയാരം കീഴ്മാടത്തെ മദീന മന്‍സിലില്‍ മന്‍ഷിദിനെ പിടികൂടിയതോടെ തങ്ങളുടെ ഏക ആശ്രയമാണ് നഷ്ടമായതെന്ന് പിതാവ് മഹമൂദ് പറഞ്ഞു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മന്‍ഷിദ് ഇറങ്ങില്ളെന്ന് സഹോദരി മെഹറുന്നിസ പറയുന്നു.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് മന്‍ഷിദിന്‍െറ ഭാര്യ മറിയത്തിന്‍െറ ജോലി സംബന്ധമായ വിവരങ്ങളടങ്ങിയ ടാബ് നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയിരുന്നെങ്കിലും, ലഗേജ് പരിശോധനക്കുശേഷം ടാബ് ഇവര്‍ ബാഗിലേക്ക് വെക്കുന്നത് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ടെന്നാണ് വീട്ടുകാരെ വിമാനത്താവള അധികൃതര്‍ അറിയിച്ചത്. മന്‍ഷിദ് എന്‍.ഡി.എഫില്‍ സജീവമായിരുന്നു. തുടര്‍ന്ന് പോപുലര്‍ ഫ്രണ്ടിലത്തെി. ഖത്തറില്‍ വിവിധ ജോലികളിലേര്‍പ്പെട്ട മന്‍ഷിദ് മൂന്നു വര്‍ഷം മുമ്പ്, നഴ്സായി ജോലി ചെയ്യുന്ന ഫിലിപ്പീന്‍ സ്ത്രീയെ വിവാഹം ചെയ്തു. സെപ്റ്റംബര്‍ 30ന് രാവിലെയത്തെിയ ഇയാള്‍, കല്യാണത്തിന് പങ്കെടുക്കാന്‍ പറ്റാത്ത തന്‍െറ കൂട്ടുകാര്‍ വരുമെന്നും ഭക്ഷണമൊരുക്കണമെന്നും വീട്ടുകാരോട് പറഞ്ഞുവത്രെ. എന്നാല്‍, രണ്ടരക്ക് വീട്ടിലത്തെിയത് എന്‍.ഐ.എ സംഘമായിരുന്നു.
എന്‍ഐഎ സംഘം അറസ്റ്റ് ചെയ്ത തൃശൂര്‍ ചേലക്കരയിലെ സ്വാലിഹ് മുഹമ്മദിന് ഐഎസ് ബന്ധമുണ്ടെന്ന വാര്‍ത്ത അവിശ്വസനീയമാണെന്ന് ചേലക്കരയിലെ ബന്ധുക്കളും സുഹൃത്തുക്കളും. പൊതുവെ ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്ന സ്വാലിഹ് സംശയകരമായ യാതൊരു പ്രവര്‍ത്തനവും നടത്തിയിരുന്നില്ലെന്ന് കൂട്ടുകാര്‍ ഉറപ്പിച്ചുപറയുന്നു. സ്വാലിഹ് മുഹമ്മദും വീട്ടുകാരും ചേലക്കര വെങ്ങാനെല്ലൂരിലെ വീട്ടിലായിരുന്നു മുമ്പ് താമസിച്ചിരുന്നത്. ഒന്നരവര്‍ഷത്തോളമായി തൃപ്രയാര്‍ പഴുവില്‍ ചാഴൂരിലെ വീട്ടിലാണു താമസം. പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സ്വാലിഹിന്റെ ചേലക്കരയിലെ ബന്ധുവായ വെങ്ങാനെല്ലൂര്‍ വലിയകത്ത് വീട്ടില്‍ ബഷീര്‍ പറയുന്നു. തങ്ങളുടെ കളിക്കൂട്ടുകാരന്‍ സ്വാലിഹിന് ഇങ്ങനെയൊരു ബന്ധമുള്ളതായി അറിവില്ലെന്നും പെരുമാറ്റത്തില്‍ അങ്ങനെയൊന്നും തോന്നിയിട്ടില്ലെന്നും കൂട്ടുകാരും പറയുന്നു. ചെന്നൈയില്‍ ജോലി കിട്ടിയതിനുശേഷം കോഴിക്കോട്ടുനിന്നു വിവാഹം കഴിച്ചതായി മാത്രമേ തങ്ങള്‍ക്ക് അറിയൂവെന്നും ഇവര്‍ പറയുന്നു. നാലുദിവസം മുമ്പ് വെങ്ങാനെല്ലൂരിലെ വീട്ടില്‍ സ്വാലിഹ് വന്നുപോയതായും പറയപ്പെടുന്നുണ്ട്.
എന്‍ഐഎ പിടികൂടിയ അണിയാരം സ്വദേശി മദീന മഹലില്‍ മന്‍സീദിന്റെ ബന്ധുക്കളും ഐഎസ് പ്രചാരണങ്ങള്‍ക്കെതിരേ രംഗത്തെത്തി. വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് കുടുംബാംഗങ്ങളുടെ പ്രതികരണം. മന്‍സീദിനെ കെണിയില്‍പ്പെടുത്താന്‍ ചിലര്‍ മനപ്പൂര്‍വം ചതി ഒരുക്കുകയായിരുന്നുവെന്ന് സംശയമുണ്ടെന്ന് സഹോദരി മെഹറുന്നീസയും ഭാര്യ മറിയവും പറഞ്ഞു. ഐഎസിന്റെ ജിഹാദ് ഇസ്‌ലാമികമല്ലെന്നും ഒരു യഥാര്‍ഥ മുസ്‌ലിമിന് ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും വാദിക്കുന്നയാളാണ് മന്‍സീദ്. അദ്ദേഹത്തിന് ഒരിക്കലും ഇത്തരക്കാരുമായി കൂട്ടുചേരാന്‍ സാധിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
പിടികൂടിയ സംഘത്തിലുള്‍പ്പെടുന്ന തിരൂര്‍ പൊന്‍മുണ്ടം സ്വദേശി സഫ്വാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്. കോഴിക്കോട്ടെ ഒരു പത്രത്തില്‍ സ്ഥിരം ജീവനക്കാരനാണ്. എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത തൃശൂര്‍ വെങ്ങാനെല്ലൂര്‍ അമ്പലത്ത് സ്വാലിഹ് (26) കഴിഞ്ഞ 25ന് പിതാവ് താഹ മുഹമ്മദിനും മാതാവ് റംലത്തിനുമൊപ്പം വെങ്ങാനെല്ലൂരിലെ വീട്ടിലത്തെിയിരുന്നു. മൂന്ന് വര്‍ഷമായി സ്വാലിഹ് ചെന്നൈയിലാണ് താമസം. വീടിന് തൊട്ടടുത്തുള്ളവരോട് പോലും സ്വാലിഹ് മുമ്പ് അടുപ്പം കാണിച്ചിരുന്നില്ല. അടുത്തിടെ വല്ലപ്പോഴും മാത്രമെ വരാറുള്ളൂവത്രേ. ചെന്നൈയിലേക്ക് മാറിയതോടെ മലപ്പുറം സ്വദേശിനിയെ വിവാഹം കഴിച്ചു.ഏതാനും വര്‍ഷങ്ങളായി ചേലക്കരയില്‍ ഇല്ലാതിരുന്ന മുഹമ്മദ് സ്വാലിഹ് ആറുമാസം മുമ്പ് വെങ്ങാനെല്ലൂര്‍ വിലാസത്തില്‍ പാസ്പോര്‍ട്ട് എടുത്തിട്ടുണ്ടത്രേ. എന്‍.ഐ.എയുടെ പിടിയിലായപ്പോള്‍ പാസ്പോര്‍ട്ടില്‍നിന്ന് ലഭിച്ച വിലാസം വഴിയാണ് ഇയാള്‍ ചേലക്കര സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് വിവരം.