
കൊച്ചി: ഐസിസിന് വേണ്ടി യുദ്ധത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സുബഹാനി എന്നയാളെ ഇപ്പോള്‍ ഏവരും അറിയും. ഏറെ കാലമായി ചാവക്കാടാണ് ഇയാള്‍ താമസിച്ചുവന്നിരുന്നത്. കനകമലയില്‍ യോഗം ചേരുന്നതിനിടെ അഞ്ച് പേരെ പിടികൂടുകയും ചെയ്തിരുന്നു. കേരളത്തില്‍ വന്‍ ഭീകരാക്രമണങ്ങള്‍ നടത്താനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. സുബഹാനി മാത്രമല്ല, പത്ത് മലയാളി യുവാക്കള്‍ ഐസിസിന്റെ പരിശീലനം കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ടത്രെ. ഒരു പക്ഷേ കേരളത്തെ ഏറെ ഭീതിയിലാഴ്ത്തുന്ന വിവരം. സുബ്ഹാനിയില്‍ നിന്ന് തന്നെയാണ് എന്‍ഐഎ സംഘത്തിന് നിര്‍ണായകമായ ഈ വിവരം ലഭിച്ചിട്ടുള്ളത്. ആ പത്ത് പേര്‍ ആരാണ്….?
Also Read :ഞെട്ടിപ്പിക്കുന്ന ഓഫര്‍!..ഹിലരി ക്ലിന്റണ് വോട്ട് ചെയ്തവര്‍ക്ക് പോപ് താരം മഡോണയുടെ വക ഓറല്‍ സെക്‌സ്…
ഐസിസ് പ്രതീക്ഷിച്ചതിലും ഭീകരം പ്രതീക്ഷിച്ചതിലും ഭീകരമാണ് കേരളത്തിലെ ഐസിസിന്റെ വളര്‍ച്ച. അന്‍സാറുള്‍ ഖലീഫയും അഫ്ഗാനിസ്ഥാനിലേക്ക് പോയ 21 പേരും മാത്രമല്ല കേരളത്തിലെ ഐസിസ്. സിറിയയിലും ഇറാഖിലും ആയുധ പരിശീലനം സിറിയയിലും ഇറാഖിലും പരിശീലനം ലഭിച്ച പത്ത് മലയാളികള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുുണ്ടത്രെ. എന്‍ഐഎ സംബന്ധിച്ച് ഇത് ശരിക്കും പുതിയൊരു വിവരം ആണ്. മൊസ്യൂളില്‍ നിന്ന് മടങ്ങിയവര്‍ എവിടെ? ഐസിസിന് വേണ്ടി മൊസ്യൂളില്‍ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഇവര്‍ എന്നാണ് വിവരം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഇവരെല്ലാവരും തന്നെ തിരിച്ചെത്തിയത് എന്നാണ് കരുതുന്നത്.
പേടിച്ച് മടങ്ങിയതെന്ന് സുബഹാനി മൊസ്യൂളില്‍ അടുത്ത കാലത്തായി ഐസിസിന് ഏറ്റ തിരിച്ചടികളും യുദ്ധത്തില്‍ പങ്കെടുത്തപ്പോഴുണ്ടായ ദുരനുഭവങ്ങളും കൊണ്ട് പേടിച്ച് തിരിച്ചെത്തിയതാണ് പത്ത് പേരും എന്നാണത്രെ സുബഹാനി എന്‍ഐഎയോട് പറഞ്ഞിട്ടുള്ളത്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമല്ല.
സുബഹാനി പേടിച്ച് പിന്‍മാറിയതാണ് മൊസ്യൂളിലെ യുദ്ധത്തില്‍ സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് കണ്ട് പിന്‍മാറിയ ആളായിരുന്നു സുബഹാനി. ഇതിന്റെ പേരില്‍ ഐസിസിന്റെ തടവിലും ആയിരുന്നു. അതിന് ശേഷമാണ് തിരിച്ച് കേരളത്തില്‍ എത്തുന്നത്. ഐസിസിന്റെ റിക്രൂട്ട്‌മെന്റ് ഏജന്റ് കേരളത്തില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള ഉത്തരവാദിത്തവുമായിട്ടാണ് സുബഹാനി കേരളത്തില്‍ മടങ്ങിയെത്തിയത്.
റിക്രൂട്ട്‌മെന്റ് ജോലികള്‍ നടത്തുന്നും ഉണ്ടായിരുന്നു. കനകമലയിലെ പദ്ധതികള്‍ കനകമലയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത സംഘത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. കേരളത്തില്‍ 12 ഇടത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും സമാഹരിച്ച് വരികയായിരുന്നു. പത്ത് പേരും ഇപ്പോള്‍ കേരളത്തിലുണ്ടോ? ഇറാഖില്‍ നിന്ന് മടങ്ങിയ പത്ത് പേരും ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നാണ് സൂചന.
ഇവര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങിയിട്ടില്ല. വീട്ടുകാരുമായി ബന്ധം പുലര്‍ത്തുന്നും ഇല്ലത്രെ. ഭയക്കണം… പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ അവരുണ്ട് അന്‍സാറുള്‍ ഖലീഫയുമായി ഈ പത്തുപേര്‍ക്കും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. അങ്ങനെയെങ്കില്‍ ഭീകരാക്രമണ പദ്ധതികളില്‍ അവരുടെ പങ്ക് വലുതായിരിക്കും.