ഹിന്ദുക്കളെ കൂട്ടമായി കൊന്നൊടുക്കാന്‍ ഐസിസ് കേരള ഘടകം…ലിസ്റ്റിൽ ഹൈക്കോടതി ജഡ്ജിയും പ്രമുഖ രാഷ്ട്രീയ നേതാക്കളും!.. എന്‍ഐഎ നല്‍കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍!!

ന്യുഡൽഹി :അതി ക്രൂരമായ നീക്കം ഐ എസ് നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് !..മനുഷ്യനെ കൊന്നു മോക്ഷം പ്രാപിക്കാം എന്ന ക്രൂരമായ ചിന്ത  ഹൈക്കോടതി ജഡ്ജിയും പ്രമുഖ രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവരെ കൊലപ്പെടുത്താൻ ഐസിസിന്റെ കേരള ഘടകം ശ്രമം നടത്തിയതായി ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ). കണ്ണൂരിലെ കനകമലയിൽ ആണ് ഇത് സംബന്ധിച്ച ആലോചനകൾ നടന്നത് എന്നാണ് എൻ ഐ എ ചാർജ്ജ് ഷീറ്റിൽ പറയുന്നത്.മോയ്നുദ്ദീൻ പി കെ എന്ന മോയിനുദ്ദീൻ പാറക്കടവത്തിനെതിരെ സമർപ്പിച്ച ചാർജ്ജ് ഷീറ്റിലാണ് എൻ ഐ എ ഇക്കാര്യം പറയുന്നത്. ഇയാൾ ഏതാനും മാസങ്ങൾക്ക് മുമ്പ് യു എ ഇയിലേക്ക് പോയതാണ്.ഈ വർഷം ഫെബ്രുവരി 15നാണ് ഐസിസുമായി ബന്ധമുണ്ടെന്ന് പോലിസ് സംശയിക്കുന്ന മലയാളി മൊയ്നുദീന്‍ പാറക്കടവത്ത് അറസ്റ്റിലായത്. ഇയാളെ നേരത്തെ എന്‍ഐഎ തേടികൊണ്ടിരിക്കുകയായിരുന്നു. ഇയാള്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ അന്ന് തന്നെ അറിയിച്ചിരുന്നു.

ഈ വർഷം ഫെബ്രുവരിയിലാണ് ഐസിസ് ബന്ധം ആരോപിച്ച് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ലക്ഷ്മീനഗര്‍ സ്വദേശിയായ പാറക്കടവത്ത് മൊയ്നുദ്ദീനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തത്. 25കാരനായ മൊയ്നുദീനെ ദില്ലിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. അബുദാബിയില്‍ നിന്ന് ദില്ലി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.കേരളത്തില്‍ അടക്കം ഐസിസ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ചിരുന്നു ഇയാളെന്നാണ് ആരോപണം. അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശിയായ ഷജീർ മംഗലശ്ശേരിയുമായി മൊയ്നുദ്ദീന് അടുത്ത ബന്ധമുണ്ടായിരുന്നതായി എൻ ഐ എ പറയുന്നു. മൊയ്നുദ്ദീനും ഷജീറും ഒരുമിച്ചാണത്രെ ഐസിസിൽ ചേരാൻ ഇറാനിലേക്ക് പുറപ്പെട്ടത്.ഇറാനിൽ നിന്നും മൊയ്നുദ്ദീന്‍ യു എ ഇയിലേക്ക് വരുകയായിരുന്നു, ഐസിസിന്റെ ഇന്ത്യ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാനായിരുന്നത്രെ ഇത്. ഇബ്നു അബു ഇന്തോനേസി എന്ന പേരിലാണത്രെ ഇയാൽ ഐസിസ് അനുഭാവികളുടെ ടെലഗ്രാം ഗ്രൂപ്പിൽ ഇടപെട്ടിരുന്നത്. എൻ ഐ എ നൽകിയ വിവരം അനുസരിച്ച് യു എ ഇ പോലീസ് മൊയ്നുദ്ദീനെ നിരീക്ഷിച്ച് വരികയായിരുന്നു.isis

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എൻ ഐ എയുടെ ആവശ്യപ്രകാരമാണ് മൊയ്നുദീനെ യു എ ഇ പോലീസ് ഇന്ത്യയിലേക്ക് അയച്ചത്. ഇങ്ങനെ അബുദാബിയില്‍ നിന്ന് ദില്ലി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ് നടന്നത്. തലശ്ശേരി സ്വദേശിയായ മൻസീദ്, ചേലാട് സ്വദേശിയായ സ്വാലിഹ്, കോയമ്പത്തൂർ സ്വദേശിയായ റാഷിദ് അലി തുടങ്ങിയവരുടെ പേരുകളും ചാർജ്ജ് ഷീറ്റിൽ ഉണ്ട്.ഐസിസുമായി ബന്ധപ്പെട്ട പല സംഭവങ്ങളിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. ഗൂഢാലോചനകളില്‍ മുഈനുദ്ദീന്‍ പങ്കാളിയായെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ ഐസിസില്‍ ചേര്‍ന്നുവെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെല്ലാം പിന്നില്‍ മൊയ്നുദീന്റെ കരങ്ങളുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഗള്‍ഫിലും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഐസിസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇയാള്‍ ഇടപെട്ടിരുന്നു. സിറിയയിലെ ഐസിസ് നേതാക്കളുടെ നിര്‍ദേശമനുസരിച്ചാണ് മൊയ്നുദീന്‍ പ്രവര്‍ത്തിച്ചത്- എന്‍ഐഎ പറയുന്നു. 2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ നിന്ന് അഞ്ച് യുവാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നെത്തിയ ഉദ്യോഗസ്ഥരാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.ഇതേ സംഘത്തില്‍പ്പെട്ട മറ്റൊരാളെ കോഴിക്കോട് നിന്ന് അതേ ദിവസം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൊയ്നുദീനാണ് സംഘത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് വിവരം ലഭിച്ചത്. പല പ്രദേശങ്ങളിലും ആക്രമണം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നുവെന്നും ഇക്കാര്യങ്ങള്‍ ടെലഗ്രാം ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നുമാണ് എന്‍ഐഎ പറയുന്നത്.

ഓണ്‍ലൈനില്‍ മുഈനുദ്ദീന്‍ പല പേരുകളിലാണ്അറിയപ്പെടുന്നത്. അബു അല്‍ ഇന്തോനേഷി, ഇബ്‌നു അബ്ദുല്ല എന്നീ പേരുകളിലാണ് ഇയാള്‍ ടെലഗ്രാം ഉപയോഗിച്ചിരുന്നത്. കേരളത്തില്‍ ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ അബൂദാബിയില്‍ നിന്ന് വെസ്റ്റേണ്‍ യൂനിയന്‍ മണി ട്രാന്‍സ്ഫര്‍ വഴി മുഈനുദ്ദീന്‍ യുവാക്കള്‍ക്ക് പണം അയച്ചുകൊടുത്തിരുന്നുവെന്നും കനകമല കേസില്‍ അറസ്റ്റിലായവര്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

Top