ഫ്രാന്‍സ്: അള്‍ത്താരയില്‍ വൈദികന്റെ തലയറുത്തത് 19 വയസുള്ള ഐഎസ് ചാവേര്‍ അലറിവിളിച്ചു ഞങ്ങള്‍ ക്രിസ്ത്യാനികളെ കൊല്ലും”
ഐഎസ് ക്രൂരത അള്‍ത്താരയും കടന്നു എത്തുമ്പോള്‍ എങ്ങും ആശങ്കയാണ്. അതും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുമെന്ന ഭയത്തില്‍ പോലീസ് ഇലക്ട്രോണിക് ടാഗ് കെട്ടിച്ച 19കാരന്‍ ആരാച്ചാരായപ്പോള്‍ . സിറിയയിലേക്ക് കടക്കാന്‍ രണ്ട് തവണ ശ്രമിച്ച അഡെല്‍ കെര്‍മിഷ് എന്ന തീവ്രവാദിയും മറ്റൊരാളും ചേര്‍ന്നാണ് പള്ളിയില്‍ അറബിക് ശ്ലോകങ്ങള്‍ ചൊല്ലിയ ശേഷം കഴുത്തറുക്കല്‍ നിര്‍വ്വഹിച്ചത്.
ജാമ്യത്തില്‍ ഇറങ്ങിയ കെര്‍മിഷിന് റോഡില്‍ ഇറങ്ങിനടക്കാന്‍ അവകാശമുണ്ടായിരുന്നു. ഇവന്റെ ചെയ്തി മൂലം പുരോഹിതന് ജീവന്‍ നഷ്ടപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ കന്യാസ്ത്രീ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. ‘നിങ്ങള്‍ ക്രിസ്ത്യാനികള്‍ ഞങ്ങളെ കൊല്ലും’ എന്ന് അക്രമി ആക്രോശിച്ചതായി സംഭവത്തില്‍ നിന്നും രക്ഷപ്പെട്ട സിസ്റ്റര്‍ ഡാനിയല്‍ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ യൂറോപ്പിലെ ക്രൈസ്തവ സമൂഹം ഏറെ ഭയപ്പെടുന്നു.
നോര്‍മണ്ടിലെ പള്ളിയില്‍ കുര്‍ബാന അരങ്ങേറവെയാണ് അഡെല്‍ കെര്‍മിഷ് 84 വയസുള്ള ഫാദര്‍ ജാക്വസ് ഹാമെലിന്റെ കഴുത്തറുത്തത്. പുരോഹിതനെ അള്‍ത്താരയില്‍ മുട്ട് കുത്തിച്ച് നിര്‍ത്തി, ശേഷം അറബി ഭാഷയില്‍ എന്തൊക്കെയോ ചൊല്ലി. ഇതെല്ലാം രണ്ടാമന്‍ വീഡിയോവില്‍ പകര്‍ത്തി. ഇതിന് ശേഷം ആയിരുന്നു ദാരുണമായ കൊല എന്ന് സിസ്റ്റര്‍ ഡാനിയല്‍ നടുക്കത്തോടെ ഓര്‍മ്മിക്കുന്നു.
പള്ളിയുടെ വലിയ വാതില്‍ അടച്ചിരുന്നതിനാല്‍ പള്ളിയിടെ പുറകുവശത്തെ വാതിലിലൂടെയാണ് ഭീകരര്‍ പള്ളിയില്‍ പ്രവേശിച്ചത്. കന്യാസ്ത്രീകളെ മറയാക്കിയാണ് അക്രമികള്‍ പള്ളിയില്‍ പ്രവേശിച്ചത്. ഇറാക്കിലും സിറിയയിലും ഉള്ള ഐ.എസിന്റെ കേന്ദ്രങ്ങളിലായിരുന്നു ഇത്തരം തലയറുക്കല്‍ ഭീകരര്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് യൂറോപ്പിലെ മണ്ണിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥയിലായി. രാജ്യം ഐഎസിനെതിരെ യുദ്ധത്തിലാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദ് പള്ളി സന്ദര്‍ശിക്കവെ വ്യക്തമാക്കി.