മുംബൈയിലെ യുവതികള്‍ക്ക് ഐ.എസ് തലവന്റെ ഓണ്‍ലൈന്‍ ക്ലാസ്

മുംബൈ: എങ്ങനെ നല്ലൊരു ചാവേറാകാം എന്നതിന് മുംബൈയിലെ യുവതികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി പരിശീലനം നല്‍കുന്നതായി കണ്ടെത്തല്‍. എങ്ങനെ ഒരു ചാവേറാകാം, എങ്ങനെ ബോംബ് നിര്‍മിക്കാം എന്നീ വിഷയങ്ങളിലാണ് ബാഗ്ദാദിയുടെ ക്ലാസുകള്‍. സീ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സ്‌കൈപ്പ്, മറ്റ് വീഡിയോ കോളിംഗ് സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചാണ് ബാഗ്ദാദി യുവതികള്‍ക്ക് ക്ലാസ് നല്‍കുന്നത്. മുംബൈ തീവ്രവാദി വിരുദ്ധ സ്‌ക്വാഡാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വിട്ടത്. മുംബൈയിലെ നിരവധി യുവതികള്‍ ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഭാഗമാണെന്നാണ് എടിഎസിന്റെ കണ്ടെത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവരും ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം പിടിയിലായ ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവികളില്‍ നിന്നാണ് ഇക്കാര്യം ലഭ്യമായതെന്ന് എടിഎസ് നല്‍കുന്ന വിവരം.

 

Top