ബെര്‍ലിന്‍ :ഇസ്‌ലാമല്ലാത്തവരെ കൂട്ടക്കൊല ചെയ്യാനും ആണവ സൂനാമി ഇറക്കി കൊന്നൊടുക്കാനും ഐഎസിന്റെ ഞെട്ടിക്കുന്ന പദ്ധതി പുറത്തുവന്നു. പാശ്ചാത്യ ലോകത്തെ ആണവ കൂട്ടക്കൊലയിലൂടെ നശിപ്പിച്ച് ഖിലാഫത്ത് സ്ഥാപിക്കാന്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടന ഒരുങ്ങുന്നത്. ഐഎസിനൊപ്പം പത്തു ദിവസം താമസിച്ച ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്റെ അനുഭവക്കുറിപ്പ് പുസ്തക രൂപത്തിലാക്കിയതിലാണ് ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മധ്യേഷ്യയിലെ യുഎസ് നയങ്ങളെയും ഇടപെടലുകളെയും നിശിതമായി വിമര്‍ശിക്കുന്ന ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകനായ യൂര്‍ഗന്‍ ടൂഡെന്‍ഹോഫറെ (ജ്ജ്üര്ഗെന്‍ ടൊദെന്ഹ്öഫെര്) പത്തുദിവസത്തേക്ക് സംഘടനയ്ക്കൊപ്പം ഇടപെടാന്‍ ഐഎസ് അനുവദിച്ചിരുന്നു.
തലയറുക്കല്‍ മാത്രമല്ല, അതിലും പൈശാചികമായാണ് അവര്‍ പെരുമാറുന്നത്. 500 മില്യണ്‍ ജനങ്ങളെ കൊല്ലുന്ന കാര്യമാണ് അവര്‍ സംസാരിക്കുന്നത്. നമ്മുടെ നേതാക്കള്‍ വിചാരിക്കുന്നതിലും മിടുക്കരും അപകടരകാരികളുമാണ് ഐഎസ് ഭീകരര്‍. ഈ യുദ്ധത്തില്‍ വിജയിക്കുക തന്നെ ചെയ്യുമെന്നാണ് അവര്‍ പൂര്‍ണമായും വിശ്വസിക്കുന്നത്. ഇസ്‌ലാം മതം സ്വീകരിക്കാത്ത എല്ലാവരെയും കൂട്ടമായി കൊല്ലാനാണ് ഐഎസിന്റെ പദ്ധതി.
മതശുദ്ധീകരണം എന്നപേരില്‍ ഷിയാകള്‍, യസീദികള്‍, ഹിന്ദുക്കള്‍, നിരീശ്വരവാദികള്‍, ബഹുദൈവങ്ങളെ ആരാധിക്കുന്നവര്‍ തുടങ്ങിയവരെ കൊന്ന് അവരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കണം എന്നാണ് അവര്‍ ചിന്തിക്കുന്നത്. ജനാധിപത്യ രീതിയില്‍ ചിന്തിക്കുന്ന മുസ്‌ലിംകള്‍ക്കും ഇതു ബാധകമാണ്. ലോകം കീഴടക്കുകയാണ് അവരുടെ പദ്ധതി, അദ്ദേഹം വ്യക്തമാക്കി.
പാശ്ചാത്യ ലോകത്തെയും ഇസ്‌ലാമിക ഖിലാഫത്തെന്ന തങ്ങളുടെ പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവര്‍ക്കുമെതിരെയും ആണവ സൂനാമി ഇറക്കാനാണ് ഐഎസിന്റെ പദ്ധതിയെന്ന് എഴുപത്തഞ്ചുകാരനായ ഈ ജര്‍മന്‍ മുന്‍എംപി പറയുന്നു. പത്തു ദിവസത്തെ തന്റെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍സൈഡ് ഐഎസ് – ടെന്‍ ഡേയ്സ് ഇന്‍ ദി ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പേരിലാണ് ടൂഡെന്‍ഹോഫര്‍ പുസ്തകമിറക്കിയിരിക്കുന്നത്.താന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ആപല്‍ക്കരമായ ഭീകര സംഘടനയാണ് ഐഎസ്. ആര്‍ക്കും അവരെ തടയാനാകുമെന്നു തോന്നുന്നില്ല. അറബികള്‍ക്ക് മാത്രമേ അതിനു കഴിയൂ. അശുഭ പ്രതീക്ഷയുമായാണ് താന്‍ തിരിച്ചെത്തിയത്. പാശ്ചാത്യലോകം ചിന്തിക്കുന്നതിനെക്കാള്‍ അത്യന്തം അപകടകാരികളും സംഘടിതരുമാണ് ഐഎസ് ഭീകരര്‍. എന്തു ഭീഷണിയാണ് നേരിടാന്‍ പോകുന്നതെന്ന് പാശ്ചാത്യ ലോകത്തിനു ഒരു ഊഹവുമില്ല. അവരുയര്‍ത്തുന്ന ഭീഷണിയെ വിലകുറച്ചു കാണുകയാണ് പാശ്ചാത്യലോകം, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഐഎസിന്റെ അധീനതയിലുള്ള പ്രദേശത്ത് എത്തിയപ്പോള്‍ തന്റെയും മകന്റെയും കയ്യില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ അവര്‍ വാങ്ങിവച്ചു. ഷെല്ലുകള്‍ വീണുണ്ടായ ദ്വാരങ്ങളിലും ബാരക്കുകളിലും ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന വീടുകളിലുമായാണ് ആളുകള്‍ അവിടെ താമസിച്ചിരുന്നത്. താനും നിലത്താണ് കിടന്നുറങ്ങിയത്. പ്ലാസ്റ്റിക്കിന്റെ ബെഡ് തനിക്കു ലഭിച്ചു. കൂടാതെ, തലയറുക്കുന്ന വിഡിയോ കാട്ടി ജനങ്ങളെ ഐഎസ് ഭീഷണിപ്പെടുത്താറുണ്ട്. ഇങ്ങനെയാണ് സംഘടന സ്ഥലം അധീനതയിലാക്കുന്നത്- ടൂഡെന്‍ഹോഫര്‍ പറയുന്നു.