ആക്രമണത്തിൽ പരുക്കേറ്റവരെ ചികിത്സിക്കാൻ വിസമ്മതിച്ചു; ഇരുപതോളം ഐഎസ് തീവ്രവാദികൾ വനിതാ ഡോക്ടറെ പരസ്യമായി ബലാത്സംഗം ചെയ്തു; ഡോക്ടർ ഗുരുതരാവസ്ഥയിൽ

ക്രൈം റിപ്പോർട്ടർ

ലബനൻ: സൗദി സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ ഐഎസ് തീവ്രവാദികളെ ചികിത്സിക്കാൻ വിസമ്മതിച്ചതായി ആരോപിച്ചു വനിതാ ഡോക്ടറെ ഇരുപതോളം ഐഎസ് തീവ്രവാദികൾ ചേർന്നു പരസ്യമായി കൂട്ടബലാത്സംഗത്തിനിരയാക്കി. സൗദി – യമൻ അതിർത്തിക്കു സമീപം യമനിലെ ബയ്ഹാൻ അൽ ഖ്വയിസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജെർമ്മൻ സ്വദേശിയും 28 കാരിയുമായ വനിതാ ഡോക്ടറെയാണ് ഐഎസ് തീവ്രവാദികൾ ക്രൂരമായ കൂട്ടൂബലാത്സംഗത്തിനു ഇരയാക്കിയത്.
സൗദി സൈന്യം നടത്തിയ ബോംബിങ്ങിൽ ഐഎസ് സേനയിലെ മുപ്പതോളം തീവ്രവാദികൾക്കു പരുക്കേറ്റിരുന്നു. പരുക്കേറ്റ് ഇവിടെ ആരെങ്കിലും എത്തിയാൽ അറിയിക്കണമെന്ന സൗദി സൈന്യത്തിന്റെ നിർദേശം നിലവിലുണ്ടായിരുന്നതിനാൽ വനിതാ ഡോക്ടർ ഇവരെ ചികിത്സയ്ക്കു എടുക്കാനാവില്ലെന്നു അറിയിച്ചു. അരമണിക്കൂറോളം വാക്കു തർക്കമുണ്ടായതിനെ തുടർന്നു ഐഎസ് തീവ്രവാദികൾ ഡോക്ടറെ ക്ലിനിക്കിനുള്ളിൽ നിന്നും വലിച്ചിഴച്ചു പുറത്തെത്തിച്ചു.
ആളുകൾ കൂടി നിൽക്കുന്ന ജംകഷനിൽ എത്തിച്ച ശേഷം ഇവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി കളഞ്ഞു. രക്ഷപെടാൻ കുതറി മാറി ശ്രമിച്ച ഇവരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നു തീവ്രവാദിൾ എത്തിയ കാറിന്റെ ബോണറ്റിൽ കിടത്തിയ ശേഷം സംഘത്തിലുണ്ടായിരുന്ന ഇരുപതോളം പേർ ചേർന്ന് ഇവരെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി. മൂന്നു മണിക്കൂറോളം സമയം ഇവരെ ബലാത്സംഗം ചെയ്ത സംഘം നിരവധി തവണ ആകാശത്തേയ്ക്കു വെടിയുതിർക്കുകയും ചെയ്തു.
ക്രൂരമായ ബലാത്സംഗത്തെ തുടർന്നു രക്തം വാർന്നു തെരുവിൽ കിടന്ന ഇവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും ആരും തയ്യാറായില്ല. പൂർണ നഗ്നയായി വഴിയിൽ കിടന്ന ഇവരെ പിന്നീട് എത്തിയ സൗദി സൈന്യമാണ് ആശുപത്രിയിലേയ്ക്കു മാറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top