ഐ.എസിനുവേണ്ടി റിക്രൂട്ട്‌മെന്റ്: ഹൈദരാബാദുകാരി അറസ്റ്റില്‍

ഹൈദരാബാദ്:ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഓണ്‍ലൈന്‍ റിക്രൂട്ട്മെന്‍റ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന യുവതി ഹൈദരാബാദില്‍ പിടിയില്‍ . നിക്കി ജോസഫ് എന്ന പേരില്‍ അറിയപ്പെടുന്ന അഫ്ഷ ജബീന്‍ (38)എന്ന യുവതിയാണ് പൊലീസ് പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയ്ക്ക് കൈമാറിയ ഇവര്‍ ഇപ്പോള്‍ സൈബരാബാദ് പോലീസിന്റെ കസ്റ്റഡിയിലാണ്.

ഐ.എസില്‍ ചേര്‍ന്ന് തുര്‍ക്കി വഴി സിറിയയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജനവരിയില്‍ ഹൈദരാബാദില്‍ പിടിയിലായ സല്‍മാന്‍ മൊയിനുദ്ദീന്‍ എന്നയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അഫ്ഷ ജബീനെ അറസ്റ്റ് ചെയ്തത്. ബ്രിട്ടീഷുകാരിയാണെന്ന വ്യാജേനയാണ് ഇവര്‍ ഓണ്‍ലൈന്‍ വഴി റിക്രൂട്ട്‌മെന്റ് നടത്തിയെന്നായിരുന്നു സല്‍മാന്‍ നല്‍കിയ മൊഴി. താനുമായി പ്രണയം നടിച്ച നിക്‌സി സിറിയയിലേയ്ക്ക് ഒളിച്ചോടാമെന്ന് പറഞ്ഞ് വ്യാമോപ്പിച്ചാതായും സല്‍മാന്‍ പോലീസിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓണ്‍ലൈനില്‍ പരിചയപെട്ട നിക്കി ജോസഫുമായി പ്രണയത്തിലായിരുന്നെന്നും അവരോടൊപ്പം തുര്‍ക്കി വഴി സിറിയയിലേക്ക് പോകാനായിരുന്നു ശ്രമമെന്നും സല്‍മാന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ദുബൈയില്‍ താമസിക്കുന്ന നിക്കി ജോസഫ് ബ്രിട്ടീഷ് പൗരയാണെന്നാണ് പരിചയപ്പെടുത്തിയിരുന്നതെന്നും സല്‍മാന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഓണ്‍ലൈനിലൂടെയും സോഷ്യല്‍ മീഡിയിലൂടെയും നിരവധി യുവാക്കളെ ഐ.എസിലേക്ക് ആകര്‍ഷിക്കാനാണ് നിക്കി ജോസഫ് എന്ന അഫ്ഷ ജബീന്‍ ശ്രമിച്ചതെന്ന് ഹൈദരാബാദ് പൊലീസ് പറയുന്നു.

യു.എസിലെ സതേണ്‍ ടെക്സസ് യൂനിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ഓഫ് സയന്‍സ് പൂര്‍ത്തീകരിച്ച സല്‍മാന്‍ മുഈനുദ്ദീന്‍ വിസ കാലാവധി നീട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്കയില്‍ നിന്ന് തിരിച്ചത്തെിയത്. സല്‍മാന്‍െറ നീക്കങ്ങള്‍ നിരീക്ഷിച്ച യു.എസ് ഇന്‍റലിജന്‍സ് ഏജന്‍സിയാണ് ഐ.എസ് ബന്ധത്തെക്കുറിച്ച് സൂചന നല്‍കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഹൈദരാബാദില്‍ നിന്നും ബി.ടെക് നേടിയ ശേഷമാണ് സല്‍മാന്‍ യു.എസിലേക്ക് പോയത്.

Top