കാസര്‍ഗോഡ് സ്വദേശിയെ മതം പറഞ്ഞ് വശത്താക്കിയത് ഐഎസ് ബന്ധമുള്ള പഞ്ചാബ് സ്വദേശിയോ

കാസര്‍ഗോഡ്: പതിനാറുകാരിയെ പ്രേലോഭിപ്പിച്ച് ഐസ് എസിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമമോ? മത വിശ്വാസം വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചേതാടെയാണ് പുതിയ സംശങ്ങള്‍ ഉയരുന്നത്.

പഞ്ചാബ് സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടിയുടെ മാതാവ് കാസര്‍ഗോട്ടെ അഭിഭാഷക ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ലോക്കല്‍ പൊലീസും തെളിവുകള്‍ ശേഖരിക്കാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ മകളുടെ ഫോണിലേക്ക് കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ നിരന്തരം വിളിക്കുകയും സന്ദേശങ്ങള്‍ അയച്ച് മത വിശ്വാസം വ്രണപ്പെടുത്താന്‍ ശ്രമിച്ചു വെന്നാണ് മാതാവ് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.

കാസര്‍ഗോഡ് ജില്ലയില്‍ സന്ദര്‍ശനം നടത്താറുള്ള ഒരു പഞ്ചാബ് സ്വദേശിയാണ് ഈ സംഭവത്തിന് പിന്നിലെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് തെളിവുകള്‍ അവശേഷിപ്പിക്കാതിരിക്കാന്‍ വളരെ തന്ത്രപരമായാണ് പെണ്‍കുട്ടിയുമായി ഇടപെട്ടത്.

ഫെയ്‌സ് ബുക്ക് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും സാധാരണ നിലയില്‍ ആരംഭിച്ച സൗഹൃദം പിന്നീട് മത കാര്യങ്ങളിലേക്ക് വഴിമാറുകയായിരുന്നു. നാല് മൊബൈല്‍ ഫോണ്‍ നമ്പറുകളില്‍ നിന്നാണ് പെണ്‍കുട്ടിയെ വിളിച്ചതെന്നും ഹിന്ദിയിലാണ് സംസാരിച്ചതെന്നും അറിവായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ മൊബൈല്‍ ഫോണുകളെല്ലാം പ്രവര്‍ത്തന രഹിതമാണ്. ഇതിന്റെ പിന്നില്‍ ഐസിസ് ബന്ധമുണ്ടെന്ന സംശയമാണ് രഹസ്യാന്വേഷണ വിഭാഗത്തിനുള്ളത്.

ആദ്യമാദ്യം മനുഷ്യ നന്മയെക്കുറിച്ചും മറ്റും തുടങ്ങിയ ബന്ധം പിന്നീട് പെണ്‍കുട്ടി വിശ്വസിക്കുന്ന മതകാര്യങ്ങളില്‍ ഭിന്നത രേഖപ്പെടുത്തുന്നത് പതിവായി. അതോടെ കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായി. നാളിതുവരെ പുലര്‍ത്തിപോന്നിരുന്ന ചിട്ടയായ ജീവിത ക്രമത്തിന് താളം തെറ്റുമോ എന്ന ഭയം അവളില്‍ ഉടലെടുത്തു. തനിച്ചിരുന്ന് ചിന്തിക്കാനും അമ്മയില്‍ നിന്നു പോലും അകലം പാലിക്കാനും തുടങ്ങി.

അതോടെയാണ് മാതാവിന് സംശയം ജനിച്ചത്. സവര്‍ണ്ണ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടി ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന അവസ്ഥയിലേക്കെത്തി. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണത്തോടുപോലും വിരക്തി. അതോടെ കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കുകയായിരുന്നു.

കൗണ്‍സിലിങില്‍ കുട്ടിയുടെ നിലവിലുള്ള അവസ്ഥ ഏതാണ്ട് വ്യക്തമായി. കുട്ടിയുടെ മാനസാന്തരത്തിന്റെ കാരണവും ഏതാണ്ട് പിടികിട്ടി. അതോടെ പെണ്‍കുട്ടിയെ കൂടുതല്‍ ചികിത്സക്ക് വിധേയമാക്കാന്‍ മധ്യകേരളത്തിലെ ബന്ധുവീട്ടില്‍ കൊണ്ടു പോയി പാര്‍പ്പിച്ചു. കുട്ടി എസ്. എസ്. എല്‍.സി ക്ക് ശേഷം പഠിക്കാനെത്തിയ ട്യൂഷന്‍ കേന്ദ്രത്തെക്കുറിച്ചും സംശയങ്ങള്‍ ജനിച്ചിട്ടുണ്ട്. തന്ത്രപരമായി പെണ്‍കുട്ടിയെ കെണിയില്‍ വീഴ്ത്താനുള്ള എല്ലാ ഒരുക്കങ്ങളും ആസൂത്രിതമായി ചെയ്തിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

പഞ്ചാബ് സ്വദേശിയായ സിങ് എന്ന പേരില്‍ പെണ്‍കുട്ടിയുമായി മൊബൈല്‍ ബന്ധം സ്ഥാപിച്ച വ്യക്തി എവിടെയാണെന്നുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. കാസര്‍ഗോട്ടെ ഒരു വീട്ടില്‍ പഞ്ചാബ് സ്വദേശി എന്നു പറയുന്ന ഒരാള്‍ പലതവണ സന്ദര്‍ശനം നടത്തിട്ടുണ്ട്. എന്ന സൂചന ലഭിച്ചിട്ടുണ്ട്.

Top