കെയ്‌റോ:ഴിഞ്ഞ ദിവസം തകര്‍ന്നുവീണ റഷ്യന്‍ വിമാനത്തിന്റേതെന്നു സംശയിക്കുന്ന വീഡിയോ ഭീകരസംഘടനയായ ഐഎസ് പുറത്തുവിട്ടു. ഈജിപ്തില്‍ നിന്നു റഷ്യയിലേക്കു പറന്ന റഷ്യന്‍ യാത്രാവിമാനം ഈജിപ്തിലെ സീനായ് മരുഭൂമിയിലാണു തകര്‍ന്നുവീണത്.വിമാനത്തിന്റെ അന്ത്യനിമിഷങ്ങള്‍ എന്ന പേരില്‍ ഒരു വിമാനം കത്തിയെരിഞ്ഞ് വീഴുന്നതിന്റെ വീഡിയോ അവര്‍ പുറത്തുവിട്ടു.
സംഭവത്തില്‍ തീവ്രവാദ സാധ്യത കെയ്‌റോയും മോസ്‌കോയും ഒരു പോലെ തള്ളിയിട്ടുണ്ട്. അതേസമയം വിമാനം വായുവില്‍ പൊട്ടിത്തെറിച്ച രീതിയില്‍ തന്നെയാണ് അവശിഷ്ടങ്ങളും മൃതശരീരങ്ങളും കാണപ്പെട്ടത്. ഈജിപ്ഷ്യന്‍ അധികൃതര്‍ സംഭവം നടന്നയിടത്തു നിന്നും അഞ്ചു മൈല്‍ അകലെ മാറി ഒരു മൂന്നു വയസ്സുകാരിയുടെ മൃതശരീരം കണ്ടെത്തിയിട്ടുണ്ട്.
എന്നിരുന്നാലും വിമാനം ടേക്ക് ഓഫ് സോണില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയായിരുന്നെന്നും 31,000 അടി ഉയരത്തിലായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും ദൂരം എത്തുന്ന ഉപകരണമൊന്നും അല്‍കൊയ്ദയുടേയോ ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെയോ കയ്യിലില്ലെന്നും വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോഴോ ലാന്റ് ചെയ്യുമ്പോളോ വേഗം കുറയുമ്പോഴോ മാത്രമേ അവര്‍ക്ക് ആക്രമിക്കാനാകു. പക്ഷേ 8000,9000 അടി ഉയരത്തിലുള്ള ആയുധം ഇവര്‍ക്ക് കിട്ടിയിട്ടുണ്ട്.
വിമാനം തകര്‍ന്ന സീനായ് മേഖല അല്‍കൊയ്ദ, ഐഎസ് തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള മേഖല കൂടിയാണ്. വിമാനത്തിനുണ്ടായ തകരാറുകളാണ് ആദ്യം പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം തിരുത്തിയിട്ടുണ്ട്. ഇതിനകം വിമാനത്തിലുണ്ടായിരുന്ന 224 യാത്രക്കാരില്‍ 163 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അയര്‍ലന്റില്‍ നിന്നും റഷ്യ പാട്ടത്തിനെടുത്ത വിമാനമായിരുന്നു തകര്‍ന്നു വീണത്.
ചെങ്കടല്‍ റിസോര്‍ട്ടായ ഷാം എല്‍ ഷെയ്ഖിലേക്ക് പോയ വിമാനം യാത്രയ്ക്കിടയില്‍ 23 മിനിറ്റ് കാണാനില്ലായിരുന്നു. മിനിറ്റില്‍ 6000 അടി പിന്നിടുന്ന വിമാനം പൈലറ്റ് എല്‍ അറിഷ് വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയില്‍ വിമാനത്തിന്റെ ബ്‌ളാക്‌ബോക്‌സ് ഈജിപ്ഷ്യന്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരില്‍ പത്തു മാസം പ്രായമുള്ള കുഞ്ഞും അവന്റെ രണ്ടും മൂന്നും വയസ്സുകാരായ സഹോദരങ്ങളും ഉണ്ടായിരുന്നു.