പാരീസ്: സിറിയയിലെ ഐസിസ് ഭീകരരുടെ അടുത്ത് നിന്നും സ്വദേശത്തിലേക്ക് മടങ്ങിവരുന്ന ജിഹാദികള്‍ കനത്ത ആക്രമണം നടത്താന്‍ സാധ്യതയുള്ളതായി ഫ്രാന്‍സിലെ സൈനിക വിദഗ്ധര്‍. സിറിയയില്‍ നിന്ന് തുര്‍ക്കി അതിര്‍ത്തി വഴി ഫ്രാന്‍സിലേക്ക് തിരിച്ചു പ്രവേശിക്കാനാണ് ജിഹാദികളുടെ ശ്രമം. ഇത് തടയാന്‍ ഫ്രാന്‍സ് വലിയ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.സിറിയയില്‍ ഐസിസ് കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജിഹാദി ഗ്രൂപ്പിലെ വിദേശ പോരാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന പ്രവണത വര്‍ധിച്ചതായാണ് അറിയുന്നത്. ഇത് വിദേശരാജ്യങ്ങള്‍ വലിയ ഭീഷണിയാണ്. പൊട്ടാന്‍ അലാം അടിച്ചു തുടങ്ങിയ ടൈം ബോംബാണ് ഇവരെന്നാണ് ഫ്രാന്‍സിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഐസിസില്‍ നിന്നും ആയുധപരിശീലനവും തീവ്രവാദ പരിശീലനവും ലഭിച്ചവരാണ് ഈ ജിഹാദികള്‍. സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഇവര്‍ക്ക് കടുത്ത നാശം വിതയ്ക്കാനാകുന്ന രീതിയില്‍ കൈകാര്യം ചെയ്യാനറിയാം. സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ അടുത്ത് നിന്നും സ്വദേശത്തിലേക്ക് ഓടിപ്പോരുന്ന ഇവര്‍ വന്‍നാശം തന്നെ വിതച്ചേക്കാം. പൊട്ടാന്‍ തയ്യാറെടുക്കുന്ന ഒരു ടൈം ബോംബാണ് ഇവരെന്നും ഫ്രാന്‍സിലെ ഭീകരവിരുദ്ധ പ്രോസിക്യൂട്ടറായ ഫ്രാങ്കയിസ് മൊളൈന്‍സ് പറയുന്നു. കഴിഞ്ഞ തവണ ജിഹാദികള്‍ നടത്തിയ ആക്രമണം മറക്കരുതെന്നും സിറിയയിലും ഇറാഖിലും ഐസിസ് ഭീകരര്‍ക്കൊപ്പം താമസിച്ച് തിരിച്ചെത്തിയ ശേഷമാണ് ഇവര്‍ ആക്രമണം നടത്തിയതെന്നും ഐസിസിനൊപ്പംചേര്‍ന്ന 700 ജിഹാദികള്‍ ഫ്രഞ്ചുകാരോ ഫ്രാന്‍സില്‍ ജീവിക്കുന്നവരോ ആണെന്ന് കഴിഞ്ഞയാഴ്ച ഫ്രാന്‍സ് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്രാന്‍സിനോട് കരുതിയിരുന്നേ മതിയാവൂ എന്ന മുന്നറിയിപ്പുമായി സൈന്യം രംഗത്തെത്തിയത്.
ജിഹാദികളില്‍നിന്നുള്ള ഏത് ആക്രമണത്തേയും ചെറുക്കാന്‍ രാജ്യം സന്നദ്ധമാകണമെന്ന് ഫ്രാന്‍സ് പ്രധാനമന്ത്രി ഫ്രഞ്ച് ജനതയോട് ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളെ പോലെ ഫ്രാന്‍സും തിരിച്ചെത്തുന്ന ഭീകരവാദികള്‍ക്കെതിരെ കടുത്ത നടപടിയാണ് സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.