ഭീകരപ്രവർത്തനത്തിനു പണം കണ്ടെത്താൻ ഐഎസിന്റെ ഹണിട്രാപ്പ്; ബലാത്സംഗക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ഐടി പ്രഫഷണലിൽ നിന്നു തട്ടിയത് 20 ലക്ഷം

ക്രൈം ഡെസ്‌ക്

ഡൽഹി: ഐഎസ് ഭീകരർ ഭീകരവാദ പ്രവർത്തനത്തിനു പണം കണ്ടെത്താൻ തിരഞ്ഞെടുത്ത ഹണിട്രാപ്പിൽ കുടുങ്ങിയത് ഡൽഹിയിൽ ജോലി ചെയ്യുന്ന ഐടി പ്രഭഷണലായ യുവ എൻജിനീയർ. സോഷ്യൽ മീഡിയയിലൂടെ ഐഎസ് ഒരുക്കിയ ഹണിട്രാപ്പിൽ കുടുങ്ങിയ ഇദ്ദേഹത്തിനു നേരിടേണ്ടി വന്നത് ബലാത്സംഗക്കേസിൽ കുടുക്കുമെന്ന ഭീഷണിയായിരുന്നു. ഇതിലൂടെ ഇദ്ദേഹത്തിനു നഷ്ടമായത് 20 ലക്ഷം രൂപയായിരുന്നു.
രണ്ടു വർഷത്തിനിടെ നൂറു പേരിൽ നിന്നു കോടികൾ തട്ടിയ മൂന്നംഗ സംഘത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്. കഴിഞ്ഞ മാർച്ചിൽ ഡൽഹിയിലെ ഒരു സ്വകാര്യ വിമാനകമ്പനിയിലെ പൈലറ്റിനെ ഭീഷണിപ്പെടുത്തി 9.70 ലക്ഷം രൂപ തട്ടിയെടുത്തതോടെ ഹണിട്രാപ്പ് സംഘത്തെപ്പറ്റിയുള്ള സൂചനകൾ പൊലീസിനു ലഭിച്ചത്. ഇതേ തുടർന്നു പൊലീസ് സംഘം നടത്തിയ അന്വേഷണം എത്തിച്ചേർന്നത് വിദേശത്തേയ്ക്കു പണം അയക്കുന്ന സംഘത്തിലേയ്ക്കാണ്.
ഡൽഹി കേന്ദ്രീകരിച്ചുള്ള മൂന്നംഗ സംഘമാണ് മാഫിയ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. ഇതിൽ ഡൽഹി പൊലീസ് ഹോംഗാർഡിലെ ഒറു സേനാംഗവം ഉൾപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി സൃഷിടിച്ച ശേഷമാണ് ഇവർ യുവാക്കളെ കെണിയിൽപെടുത്തിയിരുന്നത്. വ്യാജ ഐഡിയൂടെ മറവിൽ ഇവർ നിർദേശിക്കുന്ന സ്ഥലത്തേയ്ക്കു യുവാക്കളെ വിളിച്ചു വരുത്തും. തുടർന്നു സ്ത്രീകളെ ഒപ്പം അയച്ച് അനാശാസ്യക്കേസിൽ കുടുക്കുമെന്ന ഭീഷണി മുഴക്കും. ഇതോടെ മാനം രക്ഷിക്കാൻ പണം തന്നെ ഇരകളാകുന്നവർ രക്ഷപെടുകയാണ് പതിവ്.
എന്നാൽ, പണം തങ്ങൾ പങ്കിട്ടെടുക്കുകയാണെന്ന പ്രതികളുടെ മൊഴി പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. പ്രതികളുടെ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിദേശത്തു നിന്നു നിയന്ത്രിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 100 പേരിൽ നിന്നു അഞ്ചു മുതൽ 20 ലക്ഷം രൂപ വരെ ഇവർ തട്ടിയെടുത്തിട്ടുണ്ട്. ഈ പണം മുഴുവൻ ധൂർത്തടിച്ചു കളഞ്ഞു എന്ന ഇവരുടെ മൊഴി പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഇവർ പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ട് ഐഎസ് സ്വാധീന മേഖലയിലുള്ളതാണെന്നതാണ് പൊലീസിനെയും കുഴക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top