ബഗ്ദാദ് :ഐ .എസിന്റെ ഞെട്ടിക്കുന്ന ക്രൂരതയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നു.മുസ്‌ലിമായി മതം മാറാത്ത ക്രിസ്ത്യാനികളെയും സ്വവര്‍ഗാനുരാഗികളായവരെയും കൊന്നൊടുക്കും. പിടികൂടുന്ന യസീദി പെണ്‍കുട്ടികള്‍ ഇസ്‌ലാമായി മതം മാറാന്‍ സമ്മതിക്കാത്തവരെ പീഡിപ്പിക്കുമെന്നും ,മാനഭംഗം, കൊലപാതകവും ഹരമാക്കിയ ഐഎസ് ക്യാംപുകളെ കുറിച്ച് പിടിയിലായ ഭീകരന്റെ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നതാണ്.ജിഹാദിനായി പോരാടുകയെന്നതാണ് ഐഎസുകാരുടെ ഉദ്ദേശ്യം.കഴിഞ്ഞ ദിവസം പിടിയിലായ ഭീകരനാണ് ഐഎസിനുള്ളിലെ ജീവിതത്തെക്കുറിച്ച് തുറന്നുപറച്ചില്‍ നടത്തിയത്. ഐഎസിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പതിനഞ്ചു വയസ്സുകാരനടക്കം മൂന്നു പേരാണ് കഴിഞ്ഞ ദിവസം പിടിയിലായത് ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഒരോ പെണ്‍കുട്ടികളെ വീതം ലഭിച്ചിരുന്നു. 800 ഡോളറുകളായിരുന്നു ഒരാളുടെ വില. സൗന്ദര്യം വര്‍ധിക്കുന്നതിനനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെന്നും മുഹനെറ്റ് പറഞ്ഞു.പീഡനങ്ങള്‍, ക്രൂരമായ കൊലപാതകങ്ങള്‍, തെരുവുകള്‍ നിറയ്ക്കുന്ന മൃതദേഹങ്ങള്‍ അങ്ങനെ മനസുമടുപ്പിക്കുന്ന ക്രൂരതകളെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ട് ഐഎസ് ഭീകരര്‍. .
ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നാല്‍ ഒരു മാസം 300 ഡോളര്‍ നല്‍കാമെന്ന് അവര്‍ പറഞ്ഞിരുന്നുവെന്ന് പിടിയിലായ ഇറാഖ് സ്വദേശി മുഹനെറ്റ് പറഞ്ഞു. കല്ലാശാരിയായി ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്നതിനേക്കാളും അധികമാണിത്. സുല്‍ത്താന്‍ അബ്ദുല്ലയുടെ സ്ഥലത്തുവച്ചാണ് ഞങ്ങള്‍ പിടിയിലായത്. ഞങ്ങള്‍ നാലുപേര്‍ ഒന്നിച്ചിരുന്നപ്പോള്‍ വിമാനത്തില്‍നിന്ന് ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു. എന്റെ ഒപ്പമുണ്ടായിരുന്നവര്‍ വെള്ളത്തിലേക്ക് ചാടി. എന്നാല്‍ എനിക്ക് അനങ്ങാന്‍ സാധിച്ചില്ല. സൈനികര്‍ അപ്പോഴേയ്ക്കും തന്നെ പിടികൂടുകയായിരുന്നു മുഹനെറ്റ് പറയുന്നു.
ജിഹാദിനായി പോരാടുകയെന്നതാണ് ഐഎസുകാരുടെ ഉദ്ദേശ്യം. മുസ്‌ലിമായി മതം മാറാത്ത ക്രിസ്ത്യാനികളെയും സ്വവര്‍ഗാനുരാഗികളായവരെയും കൊന്നൊടുക്കും. പിടികൂടുന്ന യസീദി പെണ്‍കുട്ടികള്‍ ഇസ്‌ലാമായി മതം മാറാന്‍ സമ്മതിക്കാത്തവരെ പീഡിപ്പിക്കുമായിരുന്നു. ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഒരോ പെണ്‍കുട്ടികളെ വീതം ലഭിച്ചിരുന്നു. 800 ഡോളറുകളായിരുന്നു ഒരാളുടെ വില. സൗന്ദര്യം വര്‍ധിക്കുന്നതിനനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെന്നും മുഹനെറ്റ് പറഞ്ഞു.
താനൊരു നല്ല മുസ്‌ലിമാണെന്ന് കരുതുന്നുണ്ടോയെന്ന് ചോദ്യത്തിന് എല്ലാം അള്ളാഹു തീരുമാനിക്കുമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഞാന്‍ വെറുമൊരു പാതകി മാത്രമാണെന്നും മുഹനെറ്റ് കൂട്ടിച്ചേര്‍ത്തു.
ഹൈസ്കൂള്‍ തലത്തിലായിരിക്കുമ്പോഴാണ് താന്‍ ഐഎസില്‍ ചേര്‍ന്നതെന്ന് പിടിയിലായ പതിനഞ്ചുകാരന്‍ പറഞ്ഞു. തന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഐഎസില്‍ ചേര്‍ന്നിരുന്നു. അതിനാലാണ് ഞാനും ഇതിലേക്കെത്തിയത്. പരിശീലനങ്ങളൊന്നും ലക്ഷിച്ചിരുന്നില്ലെന്നും ചില ആയുധങ്ങള്‍ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് കാണിച്ചു തരികയായിരുന്നുവെന്നും അവന്‍ പറഞ്ഞു.
ആല്‍ക്കഹോള്‍, സിഗരറ്റ്, വേശ്യകള്‍ തുടങ്ങിയവ ഇസ്‌ലാം വിശ്വാസത്തിന് എതിരാണ്. അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളും ശത്രുക്കളാണ്. യൂറോപ്പില്‍ അവിശ്വാസികളായ നിരവധിപ്പേരുണ്ടെങ്കിലും അവിടെ നിരവധി മുസ്‌ലിമുകളുണ്ടെന്നും ഐഎസ് ഭീകരര്‍ പറഞ്ഞു. ഞാന്‍ ഐഎസില്‍ ചേര്‍ന്നതിനു ശേഷം മൊസൂളിലെത്തിയപ്പോള്‍ തെരുവുകള്‍ മൃതദേഹങ്ങള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഇത് കണ്ട് ഞാന്‍ പേടിച്ചിരുന്നു. ചില സമയങ്ങളില്‍ ഐഎസില്‍ ചേര്‍ന്നതിനെപ്പറ്റി പശ്ചാത്തപിച്ചിട്ടുണ്ടെന്നും അവന്‍ വ്യക്തമാക്കി.
യുവാവായതിനാല്‍ എന്നോട് ഐഎസില്‍ ചേരാന്‍ അവര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അതുകൊണ്ട് മാത്രമാണ് താന്‍ ചേര്‍ന്നതെന്നും പത്തൊന്‍പതുകാരനായ ഭീകരന്‍ യാസിന്‍ സിന്‍ അഹമ്മദ്. എനിക്ക് ഒന്നിനെപ്പറ്റിയും അറിവുണ്ടായിരുന്നില്ല. അവര്‍ പറയുന്നതാണ് സത്യമെന്ന് ഞാന്‍ കരുതി. എന്റെ മാതാപിതാക്കള്‍ മരിച്ചുകാണും. എന്റെ അമ്മ എന്നോട് ഐഎസില്‍ ചേരരുതെന്ന് പറഞ്ഞതാണ്. ഞാന്‍ കേട്ടില്ല. അത് തെറ്റായിരുന്നു – യാസിന്‍ പറയുന്നു.