മുംബൈ: നിന്നെയും നിന്റെ കുടുംബത്തെയും വധിക്കും. ഐഎസില്‍ ചേരുന്നതില്‍നിന്നു പെണ്‍കുട്ടിയെ പിന്തിരിപ്പിച്ച പൂന തീവ്രവാദ സ്ക്വാഡ് ഉദ്യോഗസ്ഥന് ഐഎസിന്റെ ഭീഷണി. പൂന എടിഎസ് ഉദ്യോഗസ്ഥന്‍ ഭാനുപ്രതാപ് ബാര്‍ഗയ്ക്കാണ് രണ്്ടാഴ്ചമുമ്പ് ഭീഷണി അറിയിച്ചുകൊണ്്ടുള്ള കത്ത് ലഭിച്ചത്. ഐഎസ് അംഗത്തിന്റെ പേരിലാണ് കത്ത് ലഭിച്ചിട്ടുള്ളത്. മുസ്്‌ലിം യുവതിയെ ഐഎസില്‍ ചേരുന്നതില്‍നിന്നു പിന്തിരിപ്പിച്ചതിന്റെ പേരില്‍ ഭാനുപ്രതാപ് ബാര്‍ഗയെയും കുടുംബത്തെയും വധിക്കുമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. കത്തിനെക്കുറിച്ച് എടിഎസ് അന്വേഷണം ആരംഭിച്ചു.
പൂനയിലെ പഠിക്കാന്‍ മുന്‍പന്തിയിലുള്ള പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഐഎസില്‍ ചേരുന്നതില്‍നിന്ന് പിന്തിരിപ്പിച്ചതെന്നാണ് സൂചന. ഐഎസുമായി ബന്ധപ്പെട്ട ടിവി ഷോകളും ഡോക്യുമെന്ററികളും കണ്്ടാണ് പെണ്‍കുട്ടി ഭീകരവാദത്തിലേക്ക് ആകൃഷ്ടയായതെന്നാണ് കരുതപ്പെടുന്നത്.