എന്താണ് യുവതീ-യുവാക്കളെ ഐ.എസിലേയ്ക്ക് ആകര്‍ഷിക്കുന്നതിനുള്ള കാരണങ്ങള്‍ ?

തിരുവനന്തപുരം : സംസ്ഥാനത്ത് യുവതീ-യുവാക്കളില്‍ ഐ.എസ് ഇത്രയും സ്വാധീനം ചെലുത്താനുള്ള കാരണം എന്തായിരിക്കുമെന്നാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം. ഐ.എസില്‍ ചേര്‍ന്നതിന് പിന്നിലുള്ള ലക്ഷ്യം പണമല്ല, പിന്നെന്തിന് വേണ്ടിയാണവര്‍ ഐ.എസിലെത്തുന്നതെന്നാണ് അന്വേഷണം
ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ഇവര്‍ തീവ്രവാദപ്രവര്‍ത്തനത്തിനിറങ്ങുന്നത് പണത്തേക്കാളുപരി മറ്റ് പലതിനുമാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്.പ്രഫഷണലുകളായ യുവതീ യുവാക്കളെയാണ് ഐ.എസ് വലയിലാക്കുന്നത്. എല്ലാം ഉപേക്ഷിച്ച് അവര്‍ ഐ.എസില്‍ ചേരുന്നു. നിമിഷ മതം മാറിയാണ് ഫാത്തിമയായത്. വിശ്വാസങ്ങള്‍ക്ക് വേണ്ടി പഠനം വരെ ഉപേക്ഷിക്കാന്‍ ഫാത്തിമ തയ്യാറായി. അന്യപുരുഷന്‍മാരെ പരിശോധിക്കേണ്ടിവരുമെന്ന് പറഞ്ഞാണത്രേ ഫാത്തിമ ദന്തല്‍ ഡോക്ടര്‍ പടനം പാതി വഴിക്ക് ഉപേക്ഷിച്ചത്. റിഫൈല ബി.ഡി.എസ് പഠനമുപേക്ഷിച്ചതും ഇതേ കാരണം പറഞ്ഞ്പണത്തിന് ഒരു പ്രാധാന്യവും കൊടുക്കാത്തതാണ് ഇവരുടെ ജീവിതം.

 

ആര്‍ഭാടങ്ങളെല്ലാം ഉപേക്ഷിച്ച് ജീവിക്കണമെന്നാണത്രേ ഇവര്‍ പറയുന്നത്. വസ്ത്രധാരണത്തിലും ജീവിതരീതിയിലും ലാളിത്യം വേണമെന്നാണ് പറയുന്നത്. വീട്ടുകാരെ തീവ്ര വിശ്വാസികളാക്കാനും ഐ.എസ് വലയത്തിലെത്തിയവര്‍ ശ്രമിച്ചിരുന്നുവത്രേ. അര്‍ദ്ധരാത്രിയില്‍ വരെ ഇവര്‍ പ്രാര്‍ത്ഥന നടത്തും.ഹിന്ദുമത വിശ്വാസിയായിരുന്ന നിമിഷ മതം മാറിയതിന് ശേഷം ഇസ്ലാം മതത്തെപ്പറ്റി മാത്രമാണ് പറഞ്ഞിരുന്നത്. പഠനമുപേക്ഷിച്ചത് സ്വന്തം തീരുമാനപ്രകാരമാണെന്നാണ് പറയപ്പെടുന്നത്.
അതേസമയം കാസര്‍ഗോഡ് നിന്നും കാണാതെപോയ 12 പേര്‍ ഇറാനിയന്‍ തലസ്ഥാനമായ ടെഹ്റാനില്‍ എത്തിച്ചേര്‍ന്നതായി അന്വേഷണസംഘത്തിന് വിവരംകിട്ടി. കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജന്‍സി വഴിയാണ് ഇവര്‍ ടെഹ്റാനിലേക്ക് പോയതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇതോടൊപ്പം തന്നെ കാണാതായവരില്‍ ഒരാളെ മുംബൈയില്‍ വച്ച് രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
“കാസര്‍ഗോഡ് എളംപച്ചി സ്വദേശിയായ ഫിറോസ്ഖാനെയാണ് രഹസ്യാന്വേഷണ വിഭാഗം മുംബൈയില്‍ വച്ച് പിടികൂടിയത്. താന്‍ മുംബൈയിലുണ്ടെന്നും ഒപ്പമുണ്ടായിരുന്നവര്‍ സിറിയയിലേക്ക് പോയി എന്നും മറ്റും പറഞ്ഞ് ഇയാള്‍ പത്ത് ദിവസം മുമ്പ് വീട്ടുകാരെ വിളിച്ചിരുന്നു. ഈ വിവരങ്ങള്‍ പുറത്ത് പറയരുതെന്നും ഫിറോസ് ഖാന്‍ വീട്ടുകാരെ പറഞ്ഞ് വിലക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാണാതായവരുടെ വിവരങ്ങള്‍ പുറത്തുവന്ന് ചര്‍ച്ചാവിഷയമാകുന്നതിനു മുമ്പായിരുന്നു ഈ സംഭവം. വീട്ടുകാരില്‍ നിന്ന്‍ ലഭിച്ച ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫിറോസ്ഖാന്‍ കസ്റ്റഡിയിലായത്. ഇതിനിടെ ടെഹ്‌റാനിലേക്ക് കടന്നവര്‍ ബംഗളുരു, ഹൈദരാബാദ് വഴിയാണ് പോയതെന്നും സൂചന കിട്ടിയിട്ടുണ്ട്.
പടന്ന സ്വദേശി ഇജാസ് ഭാര്യ റിഫൈല രണ്ട് വയസുള്ള കുട്ടി എന്നിവരാണ് ആദ്യം ടിക്കറ്റെടുത്തതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇവര്‍ക്ക് പിന്നാലെ അബ്ദുള്‍ റാഷിദടക്കമുള്ള ഒമ്പതുപേര്‍ ടിക്കറ്റെടുത്തു എന്ന വിവരവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവര്‍ ഇപ്പോഴും ഇറാനില്‍ തന്നെയുണ്ടോ അതോ അവിടെ നിന്നും പോയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. കസ്റ്റഡിയിലുള്ള ഫിറോസ് ഖാനെ ചോദ്യം ചെയ്യുന്നതോടെ കാണാതായവരുടെ ഐ.എസ് ബന്ധമടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതവരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍

അതേസമയം കേരളത്തില്‍ നിന്ന് കൂട്ടത്തോടെ മലയാളികളെ കാണാതായ സംഭവത്തില്‍ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി എഡിജിപി ആര്‍ ശ്രീലേഖ കേന്ദ്രരഹസ്യാന്വേഷണ വിഭാഗ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ദില്ലിയില്‍ ഇന്ന് വൈകീട്ടാണ് കൂടിക്കാഴ്ച. അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇവര്‍ എത്തിയെന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തത തേടും. സംസ്ഥാനതലത്തില്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ചുള്ള വിവരം എഡിജിപി ഐബിക്ക് കൈമാറും.

അതേസമയം കേരളത്തില്‍നിന്ന് കാണാതായവരില്‍ ഐഎസ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ചുമത്തും. ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ 21 പേരില്‍ കാസര്‍കോട് ജില്‌ളക്കാരായ 11 പേര്‍ക്കാണ് ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇവരില്‍ അഞ്ചുപേര്‍ക്ക് ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നാണു കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രാഥമിക നിഗമനം. കേസ് എന്‍ഐഎയ്ക്ക് കൈമാറുന്നതിനു മുന്നോടിയായിട്ടാണ് യുഎപിഎ ചുമത്തുന്നത്. കാസര്‍കോട് തൃക്കരിപ്പൂരില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കുടുംബങ്ങളെ കാണാതായ കേസിന്റെ അന്വേഷണം എന്‍ഐഎക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബന്ധുക്കള്‍ക്ക് ഇവര്‍ അവസാനമായി അയച്ച മൊബൈല്‍, ഇന്റര്‍നെറ്റ് സന്ദേശങ്ങളിലാണ് ഐഎസ് ബന്ധം തെളിയിക്കുന്ന പരാമര്‍ശങ്ങളുള്ളത്. ഇതേസമയം, പാലക്കാട്ടുനിന്നു കാണാതായ ദമ്പതികളായ നാലുപേരുടെ ഐഎസ് ബന്ധം തെളിയിക്കുന്ന പരാമര്‍ശങ്ങളൊന്നും ലഭിച്ചിട്ടില്‌ള. അതിനിടെ, പാലക്കാട്ടുനിന്ന് മറ്റൊരാളെക്കൂടി കാണാനിലെ്‌ളന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കഞ്ചിക്കോട് സ്വദേശിയായ ഷിബിയെയാണ് കാണാതായത്. മതപഠനത്തിനായി ഒമാനിലേക്ക് പോയതായാണ് വിവരം. നേരത്തെ കാണാതായ യഹിയയുടെ സുഹൃത്താണ് ഷിബി. അതേസമയം കാണാതായവര്‍ ഭീകരവാദ സംഘടനയായ ഐഎസില്‍ ചേര്‍ന്നുവെന്ന പ്രചാരണത്തെ നിഷേധിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി. തീവ്ര സലഫി ആശയങ്ങളില്‍ ആകൃഷ്ടരായി വടക്കന്‍ യമനിലെ ധമ്മാജിലേക്ക് കടന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാം വഴി കഴിഞ്ഞ ദിവസവും കാണാതായ അഷ്ഫാക്ക് വീട്ടുകാരുമായി ബന്ധപെ്പട്ടു. സുരക്ഷിതമായി കഴിയുന്നുവെന്നും തിരോധാനം സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ കാര്യമിലെ്‌ളന്നുമായിരുന്നു സന്ദേശം.

Top