കൊച്ചി:ഐ.എസ്.എല്‍ കലാശപ്പോരാട്ടത്തില്‍ അത് ല്റ്റിക്കോ ദി കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്സ് ഒപ്പത്തിനൊപ്പം. 37-ഴാം മിനിറ്റില്‍ മെഹ്താബ് ഹുസെെന്റെ കോര്‍ണറില്‍ നിന്ന് ഹുസെെന്റെ കോര്‍ണറില്‍ നിന്ന് മഹോഹരമായൊരു ഹെഡ്ഡറിലൂടെ മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. കേരളാ ബ്ലാസ്‌റ്റേഴ്‌സ്- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത പോരാട്ടത്തിന്റെ ആദ്യപകുതി സമാസമം. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില പാലിക്കുന്നത്. 37-ാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് റാഫിയുടെ ഹെഡര്‍ ഗോളില്‍ ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സിനെ 44-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം സെറീനോ നേടിയ ഹെഡര്‍ ഗോളിലാണ് കൊല്‍ക്കത്ത സമനിലയില്‍ പിടിച്ചത്.
പരുക്കേറ്റ മാര്‍ക്വീതാരം ആരോണ്‍ ഹ്യൂസ് ആദ്യപകുതിയില്‍ കരയ്ക്കു കയറിയതിനാല്‍ സെനഗല്‍ താരം എന്‍ഡോയെയാണ് പകരം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കാക്കുന്നത്. ഡക്കന്‍സ് നാസോണിനെ ഏക സ്‌ട്രൈക്കറാക്കി 4-4-1-1 ശൈലിയിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കൊപ്പല്‍ കലാശപ്പോരിന് ടീമിനെ ഒരുക്കിയത്. നാസോണിന് തൊട്ടുപിന്നില്‍ റാഫി. വിനീത്, ബെല്‍ഫോര്‍ട്ട് എന്നിവരെ ആക്രമണച്ചുമതലയേല്‍പ്പിച്ച് വിങ്ങുകളില്‍ നിയോഗിച്ചപ്പോള്‍ പ്രതിരോധത്തിന്റെ ചുമതലയുള്ള മധ്യനിരക്കാരുടെ റോള്‍ മെഹ്താബ്, അസ്‌റാക്ക് എന്നീ സ്ഥിരം മുഖങ്ങളെ ഏല്‍പ്പിച്ചു.ഹെങ്ബാര്‍ത്ത്, ആരോണ്‍ ഹ്യൂസ്, സന്ദേശ് ജിങ്കാന്‍ എന്നിവര്‍ക്കൊപ്പം പ്രതിരോധത്തിലേക്കെത്തിയത് ഇഷ്ഫാഖ് അഹമ്മദ്. സെമിയുടെ ഇരുപാദങ്ങളിലും മഞ്ഞക്കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് ഇന്നത്തെ മല്‍സരം നഷ്ടമായ ഹോസു പ്രീറ്റോയ്ക്ക് പകരമായിരുന്നു ഇഷ്ഫാഖിന്റെ വരവ്. അതേസമയം, കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടന്ന ഗ്രൂപ്പ് മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്കായി വിജയഗോള്‍ നേടിയ ഹവിയര്‍ ലാറയെ പുറത്തിരുത്തിയാണ് കൊല്‍ക്കത്ത പരിശീലകന്‍ തുടങ്ങിയത്. സ്റ്റീഫന്‍ പിയേഴ്‌സന്‍, പ്രബീര്‍ ദാസ്, അബിനാഷ് റൂയിദാസ് തുടങ്ങിയവരും റിസര്‍വ് ബെഞ്ചിലിരുന്നു.
ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ രണ്ടു ഫ്രീകിക്കുകളോടെയാണ് മല്‍സരത്തിന് തുടക്കമായത്. മധ്യവരയ്ക്ക് സമീപം നാസോണിനെ ബോര്‍യ ഫെര്‍ണാണ്ടസ് വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്‌സിന് ഫ്രീകിക്ക് ലഭിക്കുമ്പോള്‍ മല്‍സരത്തിന് പ്രായം രണ്ടു മിനിറ്റ്. കൊല്‍ക്കത്ത ബോക്‌സിനു മുന്നിലെ ആള്‍ക്കൂട്ടത്തിലേക്ക് താഴ്ന്നിറങ്ങിയ പന്ത് ഹെങ്ബാര്‍ത്ത് വഴി വിനീതിലേക്ക്. കൊല്‍ക്കത്ത പ്രതിരോധത്തെ കീറിമുറിച്ച് വിനീത് ഉയര്‍ത്തി നല്‍കിയ ക്രോസ് കിറുകൃത്യമായിരുന്നെങ്കിലും പന്തിന് ഗോളിലേക്ക് വഴികാണിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഇല്ലാതെ പോയി. നാലാം മിനിറ്റില്‍ നാസോണിനെ ജുവല്‍ രാജ വീഴ്ത്തിയതിന് വീണ്ടും ഫ്രീകിക്ക്.
മെഹ്താബിന്റെ ഷോട്ട് പുറത്തുപോയി. കളമുണരും മുന്‍പേ ലീഡ് പിടിക്കാനുള്ള ശ്രമത്തില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ആക്രമിച്ചു കയറി. തരം കിട്ടിയപ്പോഴൊക്കെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ കൊല്‍ക്കത്തയും തിരിച്ചടിച്ചതോടെ ആവേശമാപിനി ഉയര്‍ന്നു. ഇടയ്ക്ക് കൊല്‍ക്കത്തയ്ക്ക് അനുകൂലമായ ലഭിച്ച കോര്‍ണറില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ കരുപ്പിടിപ്പിച്ച ആക്രമണം ഗാലറിയില്‍ ആവേശം നിറച്ചു. പന്തുമായി മുന്നേറിയെത്തിയ ബെല്‍ഫോര്‍ട്ട് പന്ത് റാഫിക്ക് മറിച്ചു. ബോക്‌സിന് തൊട്ടുമുന്നില്‍ റാഫി പോസ്റ്റിനെ ലക്ഷ്യമിട്ടെങ്കിലും നിരങ്ങിയെത്തിയ ടിരി അപകടമൊഴിവാക്കി. പിന്നാലെ പന്തുമായി കുതിച്ചുകയറിയ ഇഷ്ഫാഖ് അഹമ്മദ് കൊല്‍ക്കത്ത ബോക്‌സിനടുത്തെത്തിയെങ്കിലും ക്രോസ് ദുര്‍ബലമായിപ്പോയി.