വിജയം വീണ്ടെടുക്കാൻ മഞ്ഞപ്പടയിറങ്ങുന്നു; ബ്ളാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

 

ഗോവ : ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം. വാസ്കോയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയത്തോടെ തിരിച്ചുവരാനാകും ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ തോല്‍വി വഴങ്ങിയത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച്‌ തിരിച്ചടിയായിരുന്നു.

നിലവില്‍ 23 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പത്ത് പോയിന്‍റുമായി പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാളിന്‍റെ സ്ഥാനം. അവസാന അഞ്ച് മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങി. മൂന്നെണ്ണം ജയിച്ചു. ഇന്ന് ജയിച്ചാല്‍ ഐ.എസ്‌.എല്‍ ലീഗ് ഘട്ടത്തിലെ ബ്ലാസ്റ്റേഴ്സിന്‍റെ എക്കാലത്തെയും മികച്ച പോയിന്‍റ് നേട്ടമാകും. എന്നാല്‍ ഇതുവരെ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചിട്ടില്ലാത്ത കേരളത്തിന് ഇന്നും കാര്യങ്ങള്‍ എളുപ്പമാകില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് ബ്ലാസ്റ്റേഴ്സ് നിരയില്‍ ഹോര്‍മിന്‍പാം, ലെസ്കോവിച്, ഖാബ്ര എന്നിവര്‍ ഉണ്ടാകില്ല. അറ്റാക്കില്‍ ഡിയസ് തിരികെയെത്തും.

കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂര്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. രണ്ടു ഗോളുകളുമായി ഗ്രേഗ് സ്‌റ്റേവര്‍ട്ടും ഒരു ഗോളുമായി ഡാനിയേല്‍ ചീമയുമാണ് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തുവിട്ടത്. 45, 48 മിനുറ്റുകളില്‍ ലഭിച്ച പെനാല്‍ട്ടികളിലാണ് സ്‌റ്റേവാര്‍ട്ട് ഗോള്‍ കണ്ടെത്തിയത്. 51 ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും സീസണില്‍ മികച്ച പ്രകടനം നടത്തിയ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ മടക്കാനായില്ല.

ഗ്രേഗ് സ്‌റ്റേവര്‍ട്ടിനെയും ബോറിസിനെയും ബോക്‌സില്‍ വീഴ്ത്തിയതിനാണ് ജംഷഡ്പൂരിന് പെനാല്‍ട്ടി ലഭിച്ചത്. സ്‌റ്റേവര്‍ട്ട എടുത്ത ഫ്രീകിക്കില്‍ നിന്നാണ് മൂന്നാമത്തെ ഗോളുണ്ടായത്. ഫ്രികിക്ക് സ്വീകരിച്ച ബോറിസ് പെനാല്‍ട്ടി ബോക്‌സിന്‍റെ മധ്യത്തിലുണ്ടായിരുന്ന ചീമക്ക് ബോള്‍ കൈമാറുകയായിരുന്നു. ഒട്ടും വൈകാതെ ചീമ ബോള്‍ വലയിലെത്തിച്ച്‌ ഈസ്റ്റ് ബംഗാളിന്‍റെ പട്ടിക പൂര്‍ത്തിയാക്കി.

Top