മുംബൈയെ കീഴടക്കി പൂനെയ്ക്ക് ആദ്യ ജയം: ഐഎസ്എല്ലിനു ആവേശത്തുടക്കം

പുനെ: അയല്‍ക്കാരുടെ പോരില്‍ മുംബൈയെ കീഴടക്കിയ പൂനെ എഫ്‌സിക്ക് ഐഎസ്എല്‍ രണ്ടാം സീസണില്‍ വിജയത്തുടക്കം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പൂനെ എഫ്‌സി മുംബൈയെ തകര്‍ത്തത്. 12ാം മിനിട്ടില്‍ ഇന്ത്യയുടെ യുവതാരം ഇസ്രാലി ഗുരുംഗിന്റെ പാസില്‍ നിന്ന് ടര്‍ക്കിഷ് താരം തുണ്‍സി സാന്‍ലിയിലൂടെ മുന്നിലെത്തിയ പൂനെയെ 34ാം മിനിട്ടില്‍ ഫ്രഞ്ച് താരം ഫ്രെഡറിക് പീക്വോണിലൂടെ മുംബൈ ഒപ്പമെത്തി.

പിന്നീട് ഇരുഭാഗത്തേക്കും ആക്രമണമുണ്ടായെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. 11 സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയില്‍ സാന്‍ലി വീണ്ടും പൂനെയുടെ രക്ഷകനായി. 56ാം മിനിട്ടില്‍ ഇസ്രാലി ഗുരുംഗിന്റെ പാസില്‍ നിന്നു തന്നെയായിരുന്നു ഇത്തവണയും സാന്‍ലി സ്‌കോര്‍ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് സമനില ഗോളിനായി മുംബൈ കൈ മെയ് മറന്ന് പൊരുതി. എന്നാല്‍ രണ്ടു ഗോളിന് വഴിയൊരുക്കിയ ഇസ്രാലി ഗുരുംഗ് 68ാം മിനിട്ടില്‍ നേടിയ ഗോള്‍ മുംബൈയുടെ സമനില പ്രതീക്ഷകള്‍ കരിച്ചുകളഞ്ഞു. പിന്നീട് ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാനായി പൂനെയുടെ ശ്രമം. ആശ്വാസ ഗോളിനായി മുംബൈ ആഞ്ഞുശ്രമിച്ചെങ്കിലും പൂനെ പ്രതിരോധം വഴങ്ങാതെ പിടിച്ചു നിന്നു.

Top