11 നിയമങ്ങള്‍ (ദിമ്മ)പാലിച്ച് ജീവിക്കാമെന്നുള്ള സമ്മതപത്രം നല്‍കുന്ന ക്രിസ്ത്യാനികളെ ഐ.എസ്. ഭീകരര്‍ മോചിപ്പിക്കുന്നു

ഇസ്താംബൂള്‍: ആയിരക്കണക്കിന് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്ത ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരര്‍ പതിനൊന്ന് നിബന്ധനകള്‍ അംഗീകരിക്കുന്ന ക്രിസ്ത്യാനികളെ ഐഎസ് ഭീകരര്‍ മോചിപ്പിക്കുന്നു. വ്യവസ്ഥകളോടെ ക്രിസ്ത്യാനികളെ മോചിപ്പിക്കുന്നതും.

ഐഎസ് ഭീകരര്‍ തയാറാക്കിയ ദിമ്മ : 11 നിയമങ്ങള്‍ പാലിച്ച് ജീവിക്കാമെന്നുള്ള സമ്മതപത്രം ; ഒപ്പിട്ട് നല്‍കുകയും ജിസ്‍യ (നികുതി) അടയ്ക്കാമെന്ന ഉറപ്പും നല്‍കിയാല്‍ ക്രിസ്ത്യാനികള്‍ക്ക് ഭീകരരുടെ പിടിയില്‍ നിന്നും മോചനം ലഭിക്കും. ഇതംഗീകരിച്ച നിരവധി പേര്‍ ഭീകരരുടെ തടവില്‍ നിന്നും മോചിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയയിലും ഇറാഖിലുമായി ആയിരക്കണക്കിന് ക്രിസ്ത്യാനികളെയാണ് ഐഎസ് ഭീകരര്‍ തടവിലാക്കി വച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐഎസ് ഭീകരരുടെ 11 നിയമങ്ങള്‍

∙ ക്രിസ്ത്യാനികള്‍ ദേവാലയങ്ങളോ സന്ന്യാസി മഠങ്ങളോ നിര്‍മ്മിക്കാന്‍ പാടില്ല

∙ മുസ്‍ലിം മാര്‍ക്കറ്റുകളിലോ തെരുവുകളിലോ കുരിശടയാളമോ മറ്റു മതഗ്രന്ഥങ്ങളോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല

∙ മുസ്‍ലിംകള്‍ കേള്‍ക്കെ മതഗ്രന്ഥങ്ങള്‍ വായിക്കാനോ ദേവാലയങ്ങളില്‍ നിന്നുള്ള മണിമുഴക്കം കേള്‍പ്പിക്കുകയോ ചെയ്യരുത്. അത് പള്ളിക്കുള്ളില്‍ മാത്രമേ കേള്‍ക്കാവൂ

∙ ഐഎസിനെതിരെ ഒരു തരത്തിലുള്ള ആക്രമണത്തിനു മുതിരരുത്

∙ പൊതുജനങ്ങള്‍ക്കു മുന്‍പാകെ മതപരമായ ആചാരങ്ങള്‍ നടത്താന്‍ പാടില്ല

∙ മുസ്‍ലിംകളെ ബഹുമാനിക്കണം. ഇസ്‍ലാം മതത്തെ വിമര്‍ശിക്കരുത്

∙ സമ്പന്നരായ ക്രിസ്ത്യാനികള്‍ വാര്‍ഷിക നികുതി അടയ്ക്കണം

∙ സ്വന്തമായി തോക്കുകള്‍ സൂക്ഷിക്കാന്‍ പാടില്ല

∙ മുസ്‍ലിം മാര്‍ക്കറ്റില്‍ പന്നി, മദ്യം എന്നിവ കച്ചവടം ചെയ്യാന്‍ പാടില്ല. പൊതുജനമധ്യത്തില്‍ മദ്യം കഴിക്കരുത്

∙ സ്വന്തമായി ശ്മശാനങ്ങള്‍ നിര്‍മ്മിക്കണം

∙ ഐഎസിന്റെ വസ്ത്രധാരണ രീതി കര്‍ശനമായി പാലിക്കണം

Top