ഐഎസ് ഭീകരര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്ക; റഷ്യയുടെ ആയുധങ്ങളും തീവ്രവാദികളുടെ കയ്യില്‍

ഇറാഖ്: ലോകത്തെ ക്രൂരതയുടെ മുഖമായ ഐഎസ് ഭീകരര്‍ക്ക് എവിടെ നിന്നാണ് ഇത്രയും ശക്തമായ യുദ്ധസന്നാഹങ്ങല്‍ ലഭിക്കുന്നത്. ഐഎസ് ഭീകരര്‍ ഉപയോഗിക്കുന്ന ആയുധങ്ങളുടെ പ്രഹരശേഷി വളരെയധികം ഭീകരമാണ്. ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത് അത്യാധുനിക ആയുധങ്ങളാണ്.അത്യാധുനിക ആയുധങ്ങളും പുത്തന്‍ സാങ്കേതിക വിദ്യകളുമെല്ലാം ഐ എസിന് എവിടെ നിന്നാണ് കിട്ടുന്നതെന്നുള്ളത് എന്നും ഒരു സംശയാസ്പദമായ ചോദ്യമാണ്.എന്നാല്‍ ഇതെല്ലാം രഹസ്യമായി ഐഎസിനു കൈമാറുന്നത് ലോകശക്തികള്‍ തന്നെയാണ് എന്നതാണ് വാസ്തവം.

ഇതിനു തെളിവാണ് അടുത്തിടെ പുറത്തുവന്ന വിക്കിലീക്‌സ് രേഖകള്‍. അമേരിക്ക രഹസ്യമായി ഐ എസിന് ആയുധം വില്‍ക്കുന്നുണ്ടെന്നാണ് വിക്കിലീക്‌സ് രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്.ഇതേ തുടര്‍ന്ന് ഹിലാരി ക്ലിന്റനെതിരെ വന്ന ആരോപണവും ഈ തെളിവുകളിലേക്ക് വഴിതുറക്കുന്നതാണ്.അമേരിക്ക ഉള്‍പ്പടെയുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ള ആയുധങ്ങളാണ് ഐഎസ് ഭീകരര്‍ ഉപയോഗിക്കുന്നത്. അമേരിക്കന്‍ നിര്‍മിത ആയുധങ്ങളും വാഹനങ്ങളും ഉപയോഗിച്ചാണ് ഐഎസ് ഭീകരര്‍ മൊസൂളില്‍ ആക്രമണം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.റഷ്യന്‍ നിര്‍മിത എകെ, അമേരിക്കയുടെ ബുഷ്മാസ്റ്റര്‍ എക്സ്15-എ2എസ്, റഷ്യന്‍ എസ്‌കെഎസ്, എവിഡി സെമി-ഓട്ടോമാറ്റിക് റൈഫിള്‍, അത്യാധുനിക ടാങ്കുകള്‍, യുഎസ് എം 16, ചൈനയുടെ സിക്യു റൈഫിള്‍ എല്ലാം മൊസൂളിലെ ആക്രമണത്തിന് ഇവര്‍ ഉപയോഗിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കയെ കൂടാതെ റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി 34 രാജ്യങ്ങളുടെ നൂറോളം വ്യത്യസ്ത ആയുധങ്ങളും ഐ എസ് ഉപയോഗിക്കുന്നുണ്ട്.പുതിയ റോക്കറ്റ് ലോഞ്ചറുകളും യന്ത്രതോക്കുകളും ടാങ്കുകളുമാണ് ഐഎസ് ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്.ഐ എസിന് ഈ പുതിയ സാങ്കേതിക വിദ്യകള്‍ കൈ മാറുന്നത് ലോക രാജ്യങ്ങളാണെന്നുള്ളതും ശ്രദ്ധേയമാണ്

Top