യെരുശലേം: ലോകത്തെ ഞെട്ടിച്ച് ഇസ്രായേലില്‍ കാട്ടുതീ പടരുന്നു. വന്‍ ദുരന്തമാണ് കാട്ടുതീ സൃഷ്ടിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അതേ സമയം കാട്ടു തീ അല്ല തീക്കാറ്റാണെന്നു അതിനു പിന്നില്‍ അല്‍ ഖ്വയിദ ബന്ധമുള്ള ഫലസ്തീന് സംഘടനയാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, തീക്കാറ്റിന് പിന്നില്‍ ഇവരാണെന്ന് തെളിയിക്കാന്‍ പറ്റിയ തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ ഇസ്രയേലിലെ കാര്‍മല്‍ വനത്തില്‍ ചൊവ്വാഴ്ചയോടെ ആരംഭിച്ച തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചതാണ് സ്ഥിതി രൂക്ഷമാക്കിയത്. ദിവസങ്ങളായി തുടരുന്ന തീയണക്കുവാന്‍ അഗ്നിശമന സേന അശ്രാന്ത പരിശ്രമത്തിലാണ്. തീ നിയന്ത്രണ വിധേയമാക്കാന്‍ തുര്‍ക്കിയും റഷ്യയും ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങള്‍ സഹായവുമായി എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ ഫലസ്തീനില്‍ നിന്നുള്ള സംഘവും എത്തി. എന്നാല്‍ തീക്കാറ്റ് മാത്രം നിയന്ത്രണ വിധയമായില്ല
പച്ച മരങ്ങള്‍ പോലും കത്തിയമരുകയാണ്. ആകാശത്ത് തീ ഗോളം കറങ്ങി നടക്കുന്നു. എപ്പോള്‍ വേണമെങ്കിലും അത് ഭൂമിയിലേക്ക് പതിക്കാം. അങ്ങനെ മൊത്തം ആശങ്കയാണ്. അതേസമയം തീക്കാറ്റിനെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ഒഴിപ്പിച്ചവരുടെ എണ്ണം 80,000 കവിഞ്ഞു. തീ നിയന്ത്രണ വിധേയമാക്കിയതായി പറയുന്നുണ്ടെങ്കിലും പലയിടങ്ങളിലും തീക്കാറ്റ് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മേഖലയില്‍ വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും നിലനില്‍ക്കുന്നതിനാല്‍ കാറ്റ് വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്.
സംഭവത്തിന് പിന്നില്‍ ഫലസ്തീന് തീവ്രവാദ ഗ്രൂപ്പുകളാണെന്ന് ഇസ്രയേല്‍ ആരോപിക്കുന്നത്. എന്നാല്‍ സാഹചര്യം മുതലെടുത്ത് ഉത്തരവാദിത്വം തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആരോപിച്ചു. ഇതോടെ തീക്കാറ്റിനെ ചൊല്ലിയുള്ള വാക് പോരും പുതിയ തലത്തിലെത്തി.
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരത്തിലുണ്ടായ തീയാണ് ഇസ്രയേലിനെ തകര്ക്കുന്നത്ു. ഇസ്രയേലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് റഷ്യ, തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സഹായത്തിനെത്തി. വിമാനങ്ങള്‍ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വിമാനത്തിന്റെ സഹായത്തോടെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. അതിനിടെ ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് പാലസ്ഥീനുമായുള്ള സംഘര്‍ഷത്തിന്റെ പേരിലാണ്. ദൈവശിക്ഷയാണിതെന്ന അഭിപ്രായമാണ് ചില മലയാളികള്‍ പോലും ഉയര്‍ത്തുന്നത്. പാലസ്ഥീനുമായി ബന്ധപ്പെട്ടാണ് ഈ വിലയിരുത്തലുകള്‍. അതിനിടെയാണ് തീവ്രവാദ ബന്ധവും ആരോപണവുമായെത്തുന്നത്.