ജറുസലേം:ഇസ്രയേല്‍ മുന്‍ പ്രസിഡന്റും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസ്(93) അന്തരിച്ചു.പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ഷിമോണ്‍ പെരസിെന്‍റ മരണം ഇസ്രയേല്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. സപ്തംബര്‍ 13 നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു മരണമെന്ന് ഇദ്ദേഹത്തിെന്‍റ മരുമകന്‍ റഫി വാള്‍ഡന്‍ അറിയിച്ചു. അസുഖത്തെ തുടര്‍ന്ന് സെ്പതംബര്‍ 13നാണ് പെരസിെന തെല്‍അവീവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1994ല്‍ പെരസിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സ്വതന്ത്ര ഫലസ്തീനുവേണ്ടിയുള്ള ഒാസ്ലോ കരാറില്‍ ഭാഗഭാക്കായതിെന്‍റ പേരില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിന്‍, ഫലസ്തീന്‍ നേതാവ് യാസര്‍ അറാഫത്ത്, എന്നവരോടൊപ്പമാണ് പെരസ് നൊബേല്‍ പുരസ്കാരം പങ്കിട്ടത്. 2007 മുതല്‍ 2104 വരെയാണ് പെരസ് ഇസ്രായേല്‍ പ്രസിഡന്‍റ് പദം വഹിച്ചത്.