ഇസ്രായേലില്‍ തടവിലാക്കിയ പലസ്തീന്‍ ബാലിക ജയില്‍ മോചിതയായി

രാമല്ല:  ഇസ്രായേല്‍ തടവിലാക്കിയ ദിമ അല്‍ വവി(12) ജയില്‍ മോചിതയായി. രണ്ട് മാസത്തോളം തടവില്‍ കഴിഞ്ഞാണ് ദിമ മോചിയതാകുന്നത്. ജയിലില്‍ കഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ തടവുകാരിയായിരുന്നു ദിമ.

ജയില്‍ മോചിതയായ ദിമയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഫെബ്രുവരി ഒമ്പതിനാണ് ദിമയെ അറസ്റ്റ് ചെയ്യുന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദിമയെ ഇസ്രായേല്‍ സൈന്യം പരിശോധിച്ച് ബാഗില്‍ നിന്നും കത്തി കണ്ടെത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്. നേരത്തേ നാലരമാസത്തെ ശിക്ഷയ്ക്ക് വിധിച്ചെങ്കിലും ഇത് രണ്ടരമാസമാക്കി കുറക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

450 പലസ്തീനികളെയാണ് ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നത്. ഇതില്‍ 100 പേര്‍ 16 വയസ്സിന് താഴെയുള്ളവരാണെന്നാണ് ഔദ്യോഗിക കണക്കുകള്‍. 14 വയസ്സിന് താഴെയുള്ള കുട്ടികളെ തടവിലിടരുതെന്ന നിയമം ലംഘിച്ചാണ് ഇസ്രായേല്‍ കുട്ടികളെ തടവുപുള്ളികളാക്കുന്നത്. 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളെ തടവിലിടാമെന്ന ഇസ്രായേല്‍ സൈനിക നിയമപ്രകാരമാണ് കുട്ടികളെ ഇസ്രായേല്‍ ജയിലിലടക്കുന്നത്.

ദിമയുടെ അറസ്റ്റിനെത്തുടര്‍ന്ന് പലസ്തീനിലെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Top