വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരും മുന്‍പ് ലെബനനില്‍ ഇസ്രായേലിന്റെ ആക്രമണം, 42 മരണം.ഇസ്രയേല്‍- ഹിസ്ബുള്ള വെടി നിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും അംഗീകരിച്ചു

ടെല്‍ അവീവ്: ഇസ്രയേല്‍ – ഹിസ്ബുള്ള യുദ്ധഭീതി ഒഴിഞ്ഞുകൊണ്ട് അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു.എന്നാൽ ലെബനനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതിന് തൊട്ടുമുമ്പും ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേല്‍ ആക്രമണം നടന്നു . ബെയ്‌റൂട്ടിലും തെക്കന്‍ ലെബനനിലും ഇസ്രായേല്‍ നടത്തിയ തീവ്രമായ ആക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. വെടിനിര്‍ത്തലിന് മണിക്കൂറുകള്‍ക്ക് മുമ്പ് മധ്യ ബെയ്റൂട്ടിലെയും തെക്കന്‍ പ്രാന്തപ്രദേശങ്ങളിലെയും പ്രദേശവാസികളോട് പലായനം ചെയ്യാന്‍ ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം നെതന്യാഹു അവതരിപ്പിച്ച യുഎസ്-ഫ്രാന്‍സ് മധ്യസ്ഥതയില്‍ ഉരുത്തിരിഞ്ഞ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത് നല്ല വാര്‍ത്തയാണ് എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഗാസയില്‍ വെടിനിര്‍ത്തലിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ 4 മണിക്ക് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. ആഴ്ചകള്‍ നീണ്ട സംഘര്‍ഷത്തിനും അന്താരാഷ്ട്ര നയതന്ത്ര ശ്രമങ്ങള്‍ക്കും ശേഷമാണ് കരാര്‍ പ്രാബല്യത്തില്‍ വരുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചതായി ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടുണ്ട്.

എങ്കിലും കരാറിന്റെ അന്തിമ രൂപത്തെക്കുറിച്ച് ഹിസ്ബുള്ള സംശയം പ്രകടിപ്പിച്ചു. നിബന്ധനകളുമായി യോജിച്ചുപോകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒപ്പിട്ട കരാര്‍ തങ്ങള്‍ അവലോകനം ചെയ്യുമെന്ന് ഹിസ്ബുള്ളയുടെ പൊളിറ്റിക്കല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍ മഹ്‌മൂദ് ഖമാതി പറഞ്ഞു. അതേസമയം കരാര്‍ ശാശ്വതമാകണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിലും ഹിസ്ബുള്ള വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രായേലിന് ഉണ്ടെന്ന് ബൈഡന്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇസ്രയേല്‍ സുരക്ഷ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് യുദ്ധം അവസാനിക്കുന്നത്. നേരത്തെ തന്നെ ഹിസ്ബുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ ഇക്കാര്യം അറിയിക്കാനായി വൈറ്റ് ഹൗസില്‍ നിന്ന് ലോകത്തെ അഭിസംബോധന ചെയ്തു. ലബനന്‍ – ഇസ്രയേല്‍ വെടിനിര്‍ത്തല്‍ വിവരം പങ്കുവച്ച ബൈഡന്‍, നല്ല വാര്‍ത്തയാണെന്നും ആശ്വാസകരമായ തീരുമാനമാണ് ഇതെന്നും വ്യക്തമാക്കി.

ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാല്‍ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ എല്ലാ അവകാശങ്ങളും ഉണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഹിസ്ബുള്ള ധാരണ ലംഘിച്ചാല്‍ ഇസ്രയേല്‍ കനത്ത തിരിച്ചടിക്ക് മുതിരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.

Top