ജെറുസലേം: ഇറാൻ പിന്തുണയുള്ള ലെബനൻ ഗ്രൂപ്പായ ഹിസ്ബുള്ളയുമായുള്ള ഇസ്രായേലിൻ്റെ വർദ്ധിച്ചുവരുന്ന സംഘട്ടനത്തിൽ മൂന്നാമത്തെ യുഎൻ സമാധാന സേനാംഗത്തിന് പരിക്കേറ്റു .തെക്കൻ ലെബനനിൽ നിന്നുള്ളവർ പ്രദേശം വിട്ടുപോകാൻ ഇസ്രായേൽ ഉത്തരവിടുകയുംചെയ്തു .ഇല്ലായെങ്കിൽ ആംബുലൻസുകളെ ആകർമിക്കുമെന്നും ലക്ഷ്യമിടുമെന്ന് ഭീഷണിപ്പെടുത്തി .പടിഞ്ഞാറൻ ബേക്കാ താഴ്‌വരയിൽ നിന്ന് മെഡിറ്ററേനിയനിലേക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക് ഭാഗത്തേക്ക് ഒഴിഞ്ഞുപോകാൻ 23 തെക്കൻ ലെബനീസ് ഗ്രാമങ്ങളിലെ താമസക്കാരോട് ഇസ്രായേൽ സൈന്യം ശനിയാഴ്ച ഉത്തരവിട്ടു. തെക്കൻ ലെബനനിലെ സമീപകാല ഇസ്രായേലി ആക്രമണങ്ങളുടെ ലക്ഷ്യമായ ഗ്രാമങ്ങളിൽ പലതും ഇതിനകം ശൂന്യമാണ്.
അതേസമയം ഇസ്രയേല്‍ ബോംബാക്രമണം തുടരുമ്പോള്‍ ഗാസ നാമവശേഷം. ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയ ബോംബാക്രമണത്തില്‍ 29 പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ 19 പേരും ജബാലിയയില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സഖ്യ ഉയരും. ലബനനിലും ഇസ്രയേല്‍ ഇടപെടല്‍ തുടരുകയാണ്. പശ്ചിമേഷ്യയില്‍ രൂക്ഷമായ സ്ഥിതി വിശേഷം തുടരുകയാണ്.
നാലുഭാഗത്തുനിന്നും ഇസ്രയേല്‍ സൈന്യത്താല്‍ വളയപ്പെട്ട ജബാലിയയില്‍ നാലുലക്ഷത്തിലേറെ പലസ്തീന്‍കാര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയുടെ ദക്ഷിണ മേഖലയിലുള്ള രണ്ടു പ്രദേശങ്ങളിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഹമാസിനെതിരെയാണ് പോരാട്ടമെന്നും അവരെ തുരത്തുന്നതു വരെ പോരാട്ടം തുടരുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഹമാസ് വീണ്ടും സംഘംചേരുന്നതു തടയാനാണ് ഇപ്പോഴത്തെ ആക്രമണങ്ങളെന്നാണ് ഇസ്രയേലിന്റെ വാദം.
അതേസമയം, കൊടുംപട്ടിണിയില്‍ വീണ്ടും പലായനം ആരംഭിച്ചെന്നും സുരക്ഷിതമായ ഒരിടവും ഗാസയില്‍ ശേഷിക്കുന്നില്ലെന്നും പലസ്തീനും ഐക്യരാഷ്ട്ര സംഘടന(യുഎന്‍)യും വ്യക്തമാക്കി. ഗാസയിലെ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലാണ് ബോംബിങ് നടന്നതെന്നാണ് സൂചന. അതിനിടെ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലെ ജനങ്ങളോടും ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഹിസ്ബുള്ളക്കാരെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അടക്കം മുന്നറിയിപ്പുണ്ട്. ചികില്‍സിക്കരുതെന്നാണ് നിര്‍ദ്ദേശം. Also Read – ലെബനനില്‍ യുഎന്‍ സേനയുടെ നിരീക്ഷണ ടവറിനുനേരെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേല്‍ ആക്രമണം; യുഎന്‍ സമാധാന സേനക്ക് നേരെ ആക്രമണം അരുതെന്ന്.
ഗാസയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേല്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ പ്രതിഷേധവും ശക്തമാണ്. മധ്യ ഗാസയിലെ പടിഞ്ഞാറന്‍ ദേര്‍ അല്‍-ബാലയിലെ റുഫൈദ സ്‌കൂളിനു നേരെയാണ് വ്യോമാക്രമണമുണ്ടായത്. രാത്രിയിലും ആക്രമണം തുടരുകയായിരുന്നു. ഇതിനിടെ ലെബനോനില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കി. തെക്കന്‍ ലെബനനിലെ ജനവാസ മേഖലയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 117പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
20 വര്‍ഷം… ജബാലിയ മേഖലയില്‍ സൈന്യം ശക്തമായ ആക്രമണം തുടരുകയാണ്. എന്‍ക്ലേവിന്റെ വടക്കുഭാഗത്തുള്ള, അഭയാര്‍ഥി ക്യാമ്പുകള്‍ ഏറ്റവുമധികമുള്ള ജബാലിയയില്‍ ആകാശത്തുനിന്നും കരയില്‍നിന്നും ആക്രമിക്കുന്നത് തുടരുന്നതായി താമസക്കാര്‍ പറഞ്ഞു. ഗാസ സിറ്റിയുടെ വടക്കേ അറ്റത്തുള്ള രണ്ട് പ്രദേശങ്ങളില്‍ ഇസ്രയേല്‍ സൈന്യം ഇന്നലെ പുതിയ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. എന്‍ക്ലേവിന്റെ വടക്ക് ഭാഗത്തുള്ള ഈ പ്രദേശങ്ങള്‍ ‘അപകടകരമായ പോരാട്ട മേഖല’ആണെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
റാസ് അല്‍-നബാ, ബുര്‍ജ് അബി ഹൈദര്‍ എന്നീ പ്രദേശങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് നിലകളുള്ള ഒരു കെട്ടിടം തകര്‍ന്നു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ഏതാനും ദിവസം മുമ്പ് ലെബനന്റെ തെക്കന്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ 10 അഗ്നിരക്ഷാസേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ബരാഷീതിലെ അഗ്നിരക്ഷാസേനയുടെ കേന്ദ്രത്തിലായിരുന്നു ആക്രമണം. തെക്കന്‍ ലെബനനിലെ ജനങ്ങളോട് വീടുകളിലേക്ക് മടങ്ങി വരരുതെന്ന് ഇസ്രയേലി സൈന്യം മുന്നറിയിപ്പ് നല്‍കി.