ബന്ദിയാക്കിയ സ്ത്രീയേയും രണ്ടു കുട്ടികളെയും ഹമാസ് മോചിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടു

ഗസ്സ സിറ്റി: ബന്ദിയാക്കിയ സ്ത്രീയേയും രണ്ടു കുട്ടികളെയും മോചിപ്പിക്കുന്ന വീഡിയോ ഹമാസിന്റെ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടു. ഇന്നലെ രാത്രി അല്‍ ജസീറ ടെലിവിഷന്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു.

ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും ഹമാസ് അംഗങ്ങളെന്ന് കരുതുന്നവര്‍ ഇസ്രായേല്‍ – ഗസ്സ അതിര്‍ത്തിയിലെ തുറസ്സായ സ്ഥലത്ത് എത്തിച്ച് തിരികെ നടന്നുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. എന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഒരു ഇസ്രായേലി കുടിയേറ്റക്കാരിയേയും അവളുടെ രണ്ട് മക്കളെയും ഏറ്റുമുട്ടലിനിടെ തടവിലാക്കിയ ശേഷം വിട്ടയച്ചു -എന്ന് ഖസ്സാം ബ്രിഗേഡ് പ്രസ്താവന പുറത്തിറക്കിയതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വീഡിയോയെ കുറിച്ച് ഇസ്രായേല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top