സ്വന്തം ലേഖകൻ
ന്യൂഡൽഹി : ദിവസങ്ങളായി തുടരുന്ന പാലസ്തീനെതിരെ നർത്തുന്ന ഇസ്രയേലിന്റെ നരനായാട്ട് തുടരുകയാണ്. ഗസ്സയിലെ ആശുപത്രി പരിക്കേറ്റവരാൽ നിറഞ്ഞിരിക്കുകയാണ്. ആശുപത്രിയ്ക്ക് ചുറ്റും ഭീതി നിറഞ്ഞ രംഗങ്ങളാണ്.
നിരവധി പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ എത്തുന്നത്. ബോംബാക്രമണത്തിൽ പരിക്കേറ്റ പലരുടെയും കൈയ്യോ കാലോ അറ്റുപോയ അവസ്ഥയിലാണ്.
കഴിഞ്ഞദിവസം രാത്രി ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
ജീവിതത്തിൽ ഇതുവരെ ഇത്തരം രംഗങ്ങൾ കണ്ടിട്ടില്ല. കിടക്കകളിൽ അവയങ്ങെല്ലാം കൂട്ടിവെച്ച് കിടക്കുന്ന കരളലയിപ്പിക്കുന്ന രംഗങ്ങളാണ്.
ആക്രമണത്തിൽ കെട്ടിടങ്ങൾ തകർന്ന് റോഡുകളിൽ വീണുകിടക്കുന്നതിനാൽ രക്ഷാ പ്രവർത്തകർക്കും പെട്ടെന്ന് പരിക്കറ്റവരുമായി ആശുപത്രിയിലേക്ക് എത്താൻ സാധിക്കുന്നില്ല. ഇസ്രായേൽ ആക്രമണങ്ങളിൽ 1200 പേർക്കാണ് പരിക്കേറ്റതെന്ന് ഗസ ആരാഗ്യമന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവരിൽ പകുതിയോളം കുട്ടികളും സ്ത്രീകളുമാണ്. റോഡുകളിലൂടെയുള്ള യാത്ര ഇല്ലാതാക്കണമെന്ന ലക്ഷ്യത്തിൽ ഇസ്രായേൽ സൈന്യം കെട്ടിടങ്ങൾ തകർക്കുകയാണെന്ന് ആരോഗ്യമന്ത്രായം വക്താവ് ഡോ. മിദ്ഹത് അബ്ബാസ് പറഞ്ഞു.
ബിന്യമിൻ നെതന്യാഹു ജയിൽ ശിക്ഷയിൽ നിന്ന് രക്ഷ നേടാനായി പാലസ്തീൻ കുട്ടികളെ കൊലപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഗസ്സയിലെ ആശുപത്രി നിറഞ്ഞുവിഞ്ഞു. ഇസ്രായേൽ ഉപരോധവും കോവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തിൽ ഗസ്സയിൽ മരുന്നുകളുടെയും സംവിധാനങ്ങളുടെയും ലഭ്യതക്കുറവുണ്ട്.