അനുരഞ്ജനമില്ല..! മുഴുവൻ സൈന്യത്തെയും ഉപയോഗിച്ച് പാലസ്തീനിൽ ആക്രമണം നടത്തുമെന്ന് ബെഞ്ചമിൻ നെതന്യാഹു : ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഇന്ത്യ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ദിവസങ്ങളായി ഇസ്രയേൽ-പാലസ്തീൻ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാകാതെ ഇരുരാജ്യങ്ങളും. ഇസ്രയേൽ-പാലസ്തീൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി ചേർന്ന യുഎൻ രക്ഷാസമിതി യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യോഗത്തിൽ ഇസ്രയേൽ-പാലസ്തീൻ പ്രതിനിധികൾ പരസ്പരം കുറ്റപ്പെടുത്തി. വെടിനിർത്തലുണ്ടാകില്ലെന്നാണ് ഇസ്രയേലും ഹമാസും ആവർത്തിച്ചാവർത്ത് പറയുന്നത്.

പാലസ്തീനെതിരെ മുഴുവൻ സൈന്യത്തെയും ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് തന്നെയാണ് നിലപാട്.

യുഎൻ യോഗം നടക്കുന്നതിനിടയിൽ ഇസ്രയേൽ ഗാസയിൽ ആക്രമണം നടത്തിയെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഗാസയിലെ വൈദ്യുത വിതരണ ശൃംഖല ഇസ്രയേൽ സേന തകർത്തു. ഇന്നലെ മാത്രം 16 സ്ത്രീകളും 10 കുട്ടികളും അടക്കം 42പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിൽ മരണസംഖ്യ 197 ആയി.

അതേസമയം സംഘർഷത്തിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും, പിരിമുറുക്കം കൂട്ടുന്ന നടപടികളിൽ നിന്ന് പിന്മാറണമെന്നും ഇന്ത്യ അറിയിച്ചു.

Top